നീറ്റ് പരീക്ഷാ വിവാദത്തിൽ പുകഞ്ഞ് കേന്ദ്ര സർക്കാർ, അട്ടിമറി ആരോപണത്തിൽ സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി, വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Spread the love

ഡൽഹി: നീറ്റ് പരീക്ഷയിൽ അട്ടിമറി നടന്നുവെന്ന വിവാദത്തിൽ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എൻടിഎയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങൾ തേടി.

എന്നാൽ, നീറ്റ് പരീക്ഷയിൽ അട്ടിമറിയുണ്ടായിട്ടില്ലെന്നും വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നും എൻടിഎ അറിയിച്ചു. നീറ്റ് പരീക്ഷയിലെ അട്ടിമറി ആരോപണത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി രം​ഗത്തെത്തി.

വിദ്യാർത്ഥികളുടെ പരാതികൾക്ക് സർക്കാർ മറുപടി നൽകണമെന്നും പരാതികൾ കേന്ദ്ര സർക്കാർ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. പരാതികൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രിയങ്ക ​ഗാന്ധി സോഷ്യൽമീഡിയയിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീറ്റ് പരീക്ഷ വിവാദത്തിൽ എൻടിഎ വിശദീകരണം അംഗീകരിക്കാതെ മുന്നോട്ട് പോവുകയാണ് വിദ്യാർത്ഥികൾ. ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയ ആറ് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് കിട്ടിയതിൽ അന്വേഷണം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

ഇന്നലെ നടന്ന എൻടിഎ നൽകിയ വിശദീകരണത്തിൽ അട്ടിമറി നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.