
ഡൽഹി: പണ, വായ്പാനയം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. 2025 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചാ പ്രവചനം 7.2 ശതമാനമായി ഉയർത്താൻ എംപിസി തീരുമാനിച്ചതായി ഗവർണർ പറഞ്ഞു.
അതേസമയം, ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പ നിരക്കിൽ മാറ്റമില്ലെന്നും റിപ്പോ 6.5 ശതമാനമായി തന്നെ തുടരുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ റിസർവ് ബാങ്ക് ഉറച്ചുനിൽക്കുന്നതായും ശക്തികാന്ത ദാസ് അറിയിച്ചു.
എന്നാൽ, ഭക്ഷ്യവിലക്കയറ്റം ഉയർന്നുനിൽക്കുന്നതിൽ ആർബിഐ ആശങ്ക അറിയിച്ചു. അടുത്തിടെ നടന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിനും ജൂലൈയിൽ വരാനിരിക്കുന്ന സമ്പൂർണ ബജറ്റിനും ഇടയിലുള്ള നിർണായക സമയത്താണ് യോഗം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് പാദത്തിലെ ശക്തമായ ജിഡിപി വളർച്ചാ റിപ്പോർട്ടും ഭക്ഷ്യ വിലക്കയറ്റത്തെക്കുറിച്ചുള്ള നിരന്തരമായ ആശങ്കകളും ഈ യോഗം പിന്തുടരുന്നു. യുഎസ് ഫെഡറൽ റിസർവ് ഇപ്പോൾ നിരക്കുകൾ കുറയ്ക്കാൻ തയ്യാറല്ല.