കോട്ടയത്ത്‌ ബൈക്ക് അപകടത്തിൽ യുവാവിന്റെ മരണം; ദുരൂഹതയില്ലെന്ന് പൊലീസ്

Spread the love

 

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപടിയിലെ പലചരക്കുകടയ്ക്കു സമീപം ബൈക്ക് അപകടത്തിൽ ഇത്തിത്താനം സ്വദേശി സി.ആർ.വിഷ്ണുരാജ് മരിച്ചതിൽ ദുരൂഹതയില്ലെന്നു പൊലീസ്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് കാരണമെന്നു അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ പി.എസ്.സുധീരൻ പറഞ്ഞു. രാവിലെ ഫൊറൻസിക് സംഘമെത്തി സ്‌ഥലം പരിശോധിച്ചശേഷമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്‌.

 

റോഡിനു സമീപത്തു കുഴിച്ചിട്ടിരുന്ന പൈപ്പ് താഴ്ന്നു പോകാതിരിക്കാൻ റിഫ്ലക്ടർ തൂണുമായി കയറുകൊണ്ടു ബന്ധിപ്പിച്ചിരുന്നു. ഇതിൽ തട്ടി വിഷ്ണു‌രാജ് സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. വാഹനം ഉയർന്നു പൊങ്ങി പിറകുവശം നിലത്തു കുത്തിയതാണു കാരിയർ വളയാനും നമ്പർ പ്ലേറ്റ് ചളുങ്ങാനും കാരണമായതെന്നു അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.

 

ഇതിനിടയിൽ സമീപത്തെ ഓടയിലേക്കു യുവാവ് തെറിച്ചു വീഴുകയായിരുന്നു. ഷൂസിനുള്ളിൽ സോക്‌സ് ചുരുട്ടിവച്ച നിലയിൽ അപകടസ്‌ഥലത്തു ലഭിച്ചതു സംശയത്തിനു കാരണമായിരുന്നു. യുവാവ് ഷൂസിനുള്ളിൽ അതു ചുരുട്ടി വച്ചതാകാമെന്നു പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരുക്കേറ്റു മണിക്കൂറുകളോളം ഓടയിൽ കിടന്നു. പുലർച്ചെ നടക്കാനിറങ്ങിയവർ അപകടത്തിൽപെട്ട നിലയിൽ ബൈക്ക് കാണുകയും തുടർന്നു നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.