ഇൻസ്റ്റഗ്രാംവഴി പരിചയം; 17-കാരിയ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ, ടാറ്റൂ ആർട്ടിസ്റ്റടക്കം നാലുപേർ പോലീസിന്റെ പിടിയിൽ

Spread the love

പത്തനംതിട്ട :  ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട 17 വയസ്സുകാരിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ടാറ്റൂ ആർട്ടിസ്റ്റും സുഹൃത്തുക്കളും ഉള്‍പ്പെടെ നാലുപേർ പോലീസിന്റെ പിടിയിലായി.

എറണാകുളത്തെ ബ്യൂട്ടി പാർലറില്‍ ടാറ്റൂ ആർട്ടിസ്റ്റായ ചെങ്ങന്നൂർ വനവാതുക്കര സുജാലയത്തില്‍ അഭിനവ് (19), പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകുന്നതിന് സഹായംചെയ്ത മണിമല ചേനപ്പാടി കാരക്കുന്നേല്‍ അനന്തു എസ്. നായർ (22), പള്ളിക്കുന്നില്‍ സച്ചിൻ (24), വേലുപറമ്ബില്‍ അനീഷ് ടി.ബെന്നി (25) എന്നിവരാണ് പിടിയിലായത്.

ഒരുവർഷം മുമ്ബ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഒന്നാം പ്രതിയായ അഭിനവിന്റെ വനവാതുക്കരയിലെ വീട്ടിലും, എരുമേലിയിലെ ബന്ധുവീടുകളിലും എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പലപ്പോഴായി പെണ്‍കുട്ടിയുടെ 10 പവനോളം സ്വർണവും ഇയാള്‍ തട്ടിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെ മാന്നാറില്‍നിന്ന് പെണ്‍കുട്ടിയെ പ്രതികള്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു. രാത്രി ഏറെ വൈകിയും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. രക്ഷിതാക്കള്‍ പുളിക്കീഴ് പോലീസില്‍ പരാതി നല്‍കി. അഭിനവിന്റെ വനവാതുക്കരയിലെ വീട്ടില്‍നിന്നാണ്, പെണ്‍കുട്ടിയെയും അഭിനവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യംചെയ്തതോടെ മറ്റ് മൂന്നുപേരേക്കുറിച്ചും വിവരം ലഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.