കോഴിക്കോട് വനമേഖലയില്‍ ഉരുള്‍ പൊട്ടല്‍: പുഴയിൽ ജലനിരപ്പ് ഉയർന്നു.

Spread the love

കോഴിക്കോട് : വനമേഖലയില്‍ ഉരുള്‍ പൊട്ടല്‍: പുഴയിൽ ജലനിരപ്പ് ഉയർന്നു.

പൂഴിത്തോട് മാവട്ടം വനമേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
ഇതേ തുടർന്ന് കടന്തറ പുഴയില്‍ അമിത ജലപ്രവാഹം ഉണ്ടായി. വ്യാഴാഴ്ച പൂഴിത്തോട് അനങ്ങംപാറയുടെ മേല്‍ഭാഗത്ത് വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്. വൈകിട്ട് 3 മണിക്കാണ് ഉരുള്‍പൊട്ടിയത്. കടന്തറ പുഴയില്‍ വെള്ളം ക്രമാതീതമായി വർധിച്ചു.

ഇല്ല്യാനി, മുത്തേട്ട് പുഴകളിലും ജലത്തിന്റെ അളവ് കൂടി. പൂഴിത്തോട് മേഖലയില്‍ രാത്രിയിലും മഴയുണ്ടായിരുന്നു.. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും പുഴയില്‍ ഇറങ്ങരുതെന്നും ചെമ്ബനോട വില്ലേജ് ഓഫിസർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group