video
play-sharp-fill

Friday, May 16, 2025
HomeMainജയിക്കുന്നതിന് മുമ്പും ഇങ്ങനെ തന്നെ ജയിച്ച ശേഷവും ഇങ്ങനെ തന്നെ, നടുവൊടിഞ്ഞാണ് അച്ഛൻ നാട്ടുകാർക്കു വേണ്ടി...

ജയിക്കുന്നതിന് മുമ്പും ഇങ്ങനെ തന്നെ ജയിച്ച ശേഷവും ഇങ്ങനെ തന്നെ, നടുവൊടിഞ്ഞാണ് അച്ഛൻ നാട്ടുകാർക്കു വേണ്ടി പണിയെടുക്കുന്നത്, അച്ഛന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് ഭാ​ഗ്യ സുരേഷ്

Spread the love

തിരുവനന്തപുരം: ലോകസഭ തെരെഞ്ഞെടുപ്പിൽ വലിയ വിജയം സ്വന്തമാക്കിയ താരനേതാവാണ് സുരേഷ് ​ഗോപി. അച്ഛന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മകൾ ഭാ​ഗ്യ സുരേഷ്. അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണിയെടുക്കുന്നത്.

തെരെഞ്ഞെടുപ്പിൽ ജയിച്ചില്ലേലും അതിൽ മാറ്റമുണ്ടാകില്ല. അച്ഛന്റെ വിജയത്തിൽ വളരെയധികം സന്തോഷിക്കുന്നുവെന്ന് ഭാ​ഗ്യ പറഞ്ഞു. അച്ഛനെതിരെ എത്രയൊക്കെ ട്രോളുകൾ നിറഞ്ഞാലും വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നാലും അദ്ദേഹം തന്‍റെ പണി ചെയ്യുമെന്നും ഭാ​ഗ്യ പറഞ്ഞു.

“വളരെയധികം സന്തോഷം. അച്ഛൻ കുറേ വർഷമായി നാട്ടുകാർക്ക് വേണ്ടി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. അത് ജയം ഉണ്ടായാലും ഇല്ലെങ്കിലും തുടരുമെന്ന് അച്ഛൻ തെളിയിച്ചതാണ്. അതുകൊണ്ട് ഇത്തവണ ജയിച്ചില്ലായിരുന്നുവെങ്കിലും അച്ഛന്റെ പ്രവർത്തനത്തിൽ ഒന്നും മാറ്റം ഉണ്ടാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയതുപോലെ തന്നെ അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണിയെടുക്കുന്നത്. അതൊക്കെ നിങ്ങൾ കണ്ടാലും ഇല്ലെങ്കിലും. ജയിക്കുന്നതിന് മുമ്പും ഇങ്ങനെ തന്നെ ജയിച്ച ശേഷവും ഇങ്ങനെ തന്നെ”, എന്നാണ് ഭാ​ഗ്യ പ്രതികരിച്ചത്. സുരേഷ് ​ഗോപിയ്ക്ക് എതിരെ വരുന്ന ആരോപണങ്ങളെ കുറിച്ചും ഭാ​ഗ്യ പ്രതികരിച്ചു.

“നിങ്ങളുടെ അച്ഛനെ ആരെങ്കിലും പറഞ്ഞാലും വിഷമം വരുമല്ലോ. ആൾക്കാർക്ക് പറയാനുള്ളത് പറയാം. അച്ഛൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലെ അത് മനസിൽ എടുക്കേണ്ട ആവശ്യം ഉള്ളൂ. എന്ത് ഉദ്ദേശത്തിലാണ് അച്ഛൻ ഓരോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്.

ആളുകൾ പറയുന്നത് കാര്യമായി എടുക്കുന്നില്ല. അവർ പലതും പറയും. നല്ലത് ചെയ്താലും അതിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. അതൊന്നും നമ്മൾ മുഖവിലയ്ക്ക് എടുത്തിട്ട് കാര്യമില്ല. അച്ഛൻ അച്ഛന്റെ പണി നോക്കി പോകുകയാണ്.

നാട്ടുകാർക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അത്രയൊക്കെ ചെയ്യുന്നുണ്ട്. വിമർശിച്ചാലും കളിയാക്കിയാലും ട്രോളിയാലും. അച്ഛൻ അച്ഛന്റെ പണി ചെയ്യും”, എന്നാണ് ഭാ​ഗ്യ പറഞ്ഞത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments