കൊല്ലത്ത് പതിമൂന്നുകാരൻ നേരിട്ടത് ക്രൂരമർദ്ദനം, കരഞ്ഞപ്പോള്‍ വായില്‍ തോര്‍ത്ത് തിരുകി കയറ്റി, ചങ്ങലകൊണ്ട് കൈ ജനല്‍കമ്പിയില്‍ കെട്ടി കേബിള്‍ വയര്‍ കൊണ്ട് മര്‍ദ്ദിച്ചു

Spread the love

കരുനാഗപ്പള്ളി: പതിമൂന്നുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിൽ. കരുനാഗപ്പള്ളി ആയണിവേല്‍ക്കുളങ്ങര, കേഴിക്കോട്, ചാലില്‍ തെക്കതില്‍ ജലാലൂദീന്‍കുഞ്ഞ് ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

ജലാലുദീൻകുഞ്ഞ് കേബിള്‍ വയറുകൊണ്ട് കുട്ടിയുടെ തോളിലും പുറത്തു അടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു. അടിയേറ്റ് കുട്ടി കരഞ്ഞപ്പോള്‍ വയില്‍ തോര്‍ത്ത് തിരുകി കയറ്റിയ ശേഷം സൈക്കിള്‍ പൂട്ടിവെക്കാന്‍ ഉപയോഗിക്കുന്ന ചങ്ങലകൊണ്ട് കൈ ജനല്‍കമ്പിയില്‍ കെട്ടുകയും കേബിള്‍ വയര്‍ കൊണ്ട് മാരകമായി മര്‍ദ്ദിക്കുകയും ചെയ്തു.

മര്‍ദ്ദനത്തില്‍ കുട്ടിയുടെ തോളിനോട് ചേർന്നുള്ള അസ്ഥിക്ക് പൊട്ടലുണ്ടായി. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജലാലുദീൻ പറഞ്ഞ കാര്യങ്ങൾ കുട്ടി അനുസരിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ക്രൂര മര്‍ദ്ദനമെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിതിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷിജു, ഷാജിമോന്‍, റഹീം, എ.എസ്.ഐ പ്രമോദ് എന്നി വരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.