
കൊച്ചി: പെൺകുട്ടികൾ താമസിക്കുന്ന സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറ കണ്ടെത്തി. പൊന്നുരുന്നിയിൽ പെൺകുട്ടികൾ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് ഒളിക്യാമറ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് ഹോസ്റ്റലിലെ നാല് പെൺകുട്ടികൾ താമസിക്കുന്ന മുറിയിലെ കുളിമുറിയിൽ മൊബൈൽഫോൺ ക്യാമറ ഓൺചെയ്ത് ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ എക്സ്ഹോസ്റ്റ് ഫാനിനിടയിലായിരുന്നു ക്യാമറ ഒളിപ്പിച്ചിരുന്നത്. ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ കുളിമുറിയിൽ കയറിയ പെൺകുട്ടി ഇറങ്ങിയോടി മറ്റു അന്തേവാസികളെ വിവരമറിയിച്ചു. തുടർന്ന് ഇവർ വീട്ടുടമയെ വിവരമറിയിച്ച് തിരികെ എത്തിയപ്പോഴേക്കും കുളിമുറിയിൽനിന്ന് മൊബൈൽഫോൺ അപ്രത്യക്ഷമായിരുന്നു.
ഇതിനുപിന്നാലെയാണ് പെൺകുട്ടികൾ പരാതിയുമായി കടവന്ത്ര പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പരാതി നൽകിയിട്ടും കടവന്ത്ര പോലീസ് കേസെടുക്കുന്നില്ലെന്നാണ് പെൺകുട്ടികളുടെ ആരോപണം. സ്റ്റേഷനിൽ മേലുദ്യോഗസ്ഥർ ഇല്ലാത്തതിനാൽ കേസെടുക്കാനും നടപടിയെടുക്കാനും വൈകുമെന്നാണ് പോലീസ് സ്റ്റേഷനിൽനിന്ന് പറഞ്ഞതെന്നും പെൺകുട്ടികൾ ആരോപിച്ചു. ഇതേ തുടർന്നാണ് ഇവർ കൊച്ചി സിറ്റി പോലീസിന്റെ വനിതാ സെല്ലിനെ സമീപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


