അതിഥികളായി എത്തുന്നത് വിദേശ രാഷ്ട്രത്തലവന്മാർ, സത്യപ്രതിജ്ഞ നടത്തിപ്പിൽ മാറ്റമെന്ന് സൂചന, പുതിയ സർക്കാർ രൂപവത്കരിക്കുന്നത് വരെ തുടരാൻ മോദിയ്ക്ക് നിർദേശം

Spread the love

ന്യൂഡൽഹി: ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സത്യപ്രതിജ്ഞ നടത്തിപ്പിൽ മാറ്റമെന്ന് സൂചന. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350ാം വാർഷികം വരുന്ന എട്ടാം തീയതി സത്യപ്രതിജ്ഞ നടക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

video
play-sharp-fill

എന്നാൽ സത്യപ്രതിജ്ഞ ഞായറാഴ്ചത്തേക്ക് മാറ്റിയെന്നാണ് പുതിയ റിപ്പോർട്ട്. മോദി ബുധനാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് നൽകിയിരുന്നു.

പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി രാഷ്ട്രപതി സ്വീകരിച്ചതിനു ശേഷം പുതിയ സർക്കാർ രൂപവത്കരിക്കുന്നത് വരെ മോദിയോട് തുടരാൻ നിർദേശിക്കുകയും ചെയ്തു. പ്രധാനമ​ന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുക്കുന്നതിനായി തെലുഗു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ജൂൺ 12 ലേക്ക് മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോദിയുടെ സത്യ​പ്രതിജ്ഞ ചടങ്ങിലേക്ക് വിദേശ രാഷ്ട്രത്തലവന്മാർ അതിഥികളായി പ​ങ്കെടുക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാർ ദഹൽ, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗേൽ വാങ്ചുക് എന്നിവരാണ് ക്ഷണിക്കപ്പെട്ട അതിഥികൾ.