
മന്ത്രിസഭാ പുന:സംഘടന ഉറപ്പ് ; മാനന്തവാടി എം എൽ എ ഒ ആർ കേളു മന്ത്രിയായേക്കും; കെ രാധാകൃഷ്ണൻെറ രാജി ഉടൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ച കെ രാധാകൃഷ്ണൻ നാളെയോ മറ്റന്നാളോ മന്ത്രിസ്ഥാനം രാജി വെച്ചേക്കും. നാളെ നടക്കുന്ന സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാകും രാജിവെയ്‌ക്കുന്ന സമയത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക. കെ രാധാകൃഷ്ണൻ രാജിവെക്കുന്ന ഒഴിവിൽ മാനന്തവാടി എം എൽ എ ഒ ആർ കേളു മന്ത്രി സ്ഥാനത്ത് എത്തും.
കെ രാധാകൃഷ്ണൻെറ രാജി വെക്കുന്നതോടെ മന്ത്രിസഭാ പുന:സംഘടന ഉറപ്പായിരിക്കുകയാണ്. മന്ത്രിസഭാ പുന:സംഘടന എന്നുവേണമെന്നും നാളെ നടക്കുന്ന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനമെടുക്കും. പുന:സംഘടന നിയമസഭാ സമ്മേളനത്തിന് മുൻപ് നടക്കാനാണ് സാധ്യത. നിയമസഭാ സമ്മേളനം ഈമാസം 10നാണ് തുടങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാൻ വേണ്ടിയുള്ള കേളുവിൻെറ അനുകൂല ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എം എൽ എമാർ സി പി ഐ എമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവെന്നതും കേളുവിൻെറ സാധ്യത ഏറുന്നു.
പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള ആരെയും സി പി ഐ എം. ഇതുവരെ മന്ത്രിയാക്കിയിട്ടില്ല. കേളു സി പി ഐ എം വർഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡൻറാണ്.