സ്കൂളുകൾക്ക്​ 25 ശനിയാഴ്ചകൾ അധ്യയനദിനം ; അധ്യാപക സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് സ്​​കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുതിയ അക്കാദമിക് കലണ്ടര്‍ സര്‍ക്കാര്‍ പുറത്തിറക്കി. അധ്യാപക സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്തെ 10-ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പ്രവൃത്തിദിനങ്ങള്‍ 220 ആക്കി. കഴിഞ്ഞ വര്‍ഷം 204 പ്രവൃത്തി ദിനമായിരുന്നു.

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് പ്രവൃത്തി ദിനങ്ങള്‍ 220 ആക്കിയത്. പുതിയ കലണ്ടര്‍ അനുസരിച്ച് ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ 25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാകും. ഇതില്‍ 16 എണ്ണം തുടര്‍ച്ചയായ ആറു പ്രവൃത്തിദിനം വരുന്ന ആഴ്ചകളിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു അധ്യയന വര്‍ഷം 220 പ്രവൃത്തിദിനങ്ങളാണ് വേണ്ടത്. പ്രത്യേക സാഹചര്യത്തില്‍ ഇതില്‍ 20 ദിവസം വരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇളവു നല്‍കാം. കഴിഞ്ഞതിനു മുമ്പത്തെ വര്‍ഷം വരെ എല്ലാ ക്ലാസിലും 195 പ്രവൃത്തിദിനങ്ങളായിരുന്നു.

അതേസമയം പ്രവൃത്തിസമയം കൂടുതലുള്ള കൂടുതലുള്ള ഹയര്‍സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലും പ്രവൃത്തിദിനങ്ങള്‍ 195 ആയി തുടരും. സ്‌കൂള്‍ പ്രവൃത്തിസമയം 220 ആക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവും എതിര്‍പ്പും അറിയിക്കുമെന്ന് അധ്യാപകസംഘടനകള്‍ വ്യക്തമാക്കി.