കോട്ടയം തിരുനക്കരയിലെ വ്യാപാരികളുടെ പുനരവധിവാസം: ജൂലൈ 17നകം തീരുമാനമെടുക്കാൻ ലീഗൽ സർവീസ് അതോറിറ്റി നിർദേശം:വ്യാപാരികളെ വഴിയാധാരമാക്കാൻ അനുവദിക്കില്ലെന്നും അടിയന്തരമായി കൗൺസിൽ യോഗം ചേർന്ന് നടപടിയെടുക്കാനും അതോറിറ്റി സെക്രട്ടറി നിർദേശം നല്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ച വ്യാപാരികളുടെ പുനരവധിവാസം സംബന്ധിച്ച് ജൂലൈ 17ന കം തീരുമാനമെടുക്കാൻ കോട്ട യം മുനിസിപ്പാലിറ്റിയോട് ജില്ല ലീഗൽ സർവീസ് അതോറിറ്റി നിർദേശിച്ചു.

കച്ചവടക്കാരുടെ സംഘടന ക്കുവേണ്ടി ആർ രവി നൽകിയ പരാതിയിലാണ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായജി. പ്ര വീൺകുമാറിന്റെ നിർദേശം. മുനിസിപ്പാലിറ്റിക്കുവേണ്ടി സെക്രട്ടറിയാണ് ഹാജരായത്. കച്ചവടക്കാർക്കു താൽക്കാലിക പുനരധിവാസം നൽകാൻ കൗൺസിൽ തീരുമാനിച്ചതാണെന്നും ഇതുവരെ നടപ്പായില്ലെന്നും പരാതിക്കാരൻ അതോറിറ്റിയെ അറിയിച്ചു. വ്യാപാരികൾക്ക് പുനരധിവാസം നൽകിയാൽ പിന്നീട് ഒഴിപ്പിക്കാൻ ബുദ്ധിമുട്ട് ആവുമെന്നായിരുന്നു സെക്രട്ടറിയുടെ അഭിപ്രായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാരികളെ വഴിയാധാരമാക്കാൻ അനുവദിക്കില്ലെന്നും അടിയന്തരമായി കൗൺസിൽ യോഗം ചേർന്ന് നടപടിയെടുക്കാനും അതോ റിറ്റി സെക്രട്ടറി നിർദേശം നൽകി ജൂലൈ 17 നാണ് കേസ് പരിഗണിക്കുക.

അതിനുമുമ്പ് തീരുമാനമെടുത്തിരിക്കണം .മൈതാനത്തെ റോ ട്ടറി ക്ലബിന്റെ ടോയ്ലറ്റ് പൂട്ടിയ വിഷയവും പരിഗണിച്ചു. തിരുനക്കര ബസ് സ്‌റ്റാൻഡിലൂടെ ബസു കൾ കടത്തിവിടാൻ പത്തുവരെ കാത്തിരിക്കേണ്ടതില്ല.

ഇക്കാര്യവും അടിയന്തര കൗ ൺസിൽ വിളിച്ച് തീരുമാനമെടു ക്കാൻ അതോറിറ്റി സെക്രട്ടറി ആവശ്യപ്പെട്ടു.