play-sharp-fill
എൻ കെ പ്രേമചന്ദ്രന്റെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു: പോലീസ് സ്റ്റേഷൻ വളപ്പിൽ യുഡിഎഫ് പ്രവർത്തകർക്ക് മർദനം, സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നുപേർ അറസ്റ്റിൽ

എൻ കെ പ്രേമചന്ദ്രന്റെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു: പോലീസ് സ്റ്റേഷൻ വളപ്പിൽ യുഡിഎഫ് പ്രവർത്തകർക്ക് മർദനം, സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നുപേർ അറസ്റ്റിൽ

 

കൊല്ലം: യു.ഡി.എഫ്. പ്രവർത്തകർക്ക് സി.പി.എം. പ്രവർത്തകരുടെ മർദനം. കൊല്ലം കടയ്ക്കൽ പോലീസ് സ്റ്റേഷൻ വളപ്പിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ മൂന്ന് സി.പി.എം. പ്രവർത്തകർ അറസ്റ്റിലായി. ചൊവ്വാഴ്‌ച രാത്രിയോടെയാണ് സംഭവം. തടയാൻ ശ്രമിച്ച പോലീസുകാരേയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

 

കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രന്റെ വിജയാഹ്ലാദപ്രകടനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ഓലപ്പടക്കം പൊട്ടിച്ചു. ഇത് സി.പി.എം. പ്രവർത്തകർ എതിർത്തതോടെ തർക്കമായി. ഇതേക്കുറിച്ച് പോലീസിൽ പരാതിപ്പെടാനെത്തിയ യു.ഡി.എഫ്. പ്രവർത്തകർക്ക് നേരെയാണ് പോലീസ് സ്റ്റേഷൻ വളപ്പിൽ സി.പി.എം. പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.


 

സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കം മർദനം നടത്തിയ സംഘത്തിലുണ്ടായിരുന്നു. മരക്കമ്പും ക്രിക്കറ്റ് സ്റ്റംപുമുപയോഗിച്ചായിരുന്നു മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അസഭ്യവർഷത്തോടെയായിരുന്നു പോലീസ് സ്റ്റേഷൻ വളപ്പിലെ മർദനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സജീർ, പ്രവർത്തകരായ വൈശാഖ്, സഫീർ എന്നിവരാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്‌.ഐ. പ്രവർത്തകരായ അക്ഷയ് മോഹൻ, സച്ചിൻ എന്നിവരേയും സംഭവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണ്.