play-sharp-fill
ചരിത്രം വീണ്ടും മാറ്റി കുറിക്കുകയാണോ ഹൈബി !, ​ ഒ​ന്ന​ര ല​ക്ഷം പോലും കണക്കുകൂട്ടിയിരുന്നില്ല, നേ​തൃ​ത്വത്തെപോലും ഞെട്ടിച്ച് നേടിയത് വമ്പൻ ഭൂരിപക്ഷം, സം​സ്ഥാ​ന​ത്ത് ഇത്തവണ ഹൈബിയ്ക്ക് മൂന്നാം സ്ഥാനം

ചരിത്രം വീണ്ടും മാറ്റി കുറിക്കുകയാണോ ഹൈബി !, ​ ഒ​ന്ന​ര ല​ക്ഷം പോലും കണക്കുകൂട്ടിയിരുന്നില്ല, നേ​തൃ​ത്വത്തെപോലും ഞെട്ടിച്ച് നേടിയത് വമ്പൻ ഭൂരിപക്ഷം, സം​സ്ഥാ​ന​ത്ത് ഇത്തവണ ഹൈബിയ്ക്ക് മൂന്നാം സ്ഥാനം

കൊ​ച്ചി: വീണ്ടും വിജയം കൈവരിച്ച് എ​റ​ണാ​കു​ള​ത്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ഹൈ​ബി ഈ​ഡ​ൻ, മ​ണ്ഡ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ം നേടിയ ഹൈബി ഇത്തവണ സം​സ്ഥാ​ന​ത്ത്​ ഭൂ​രി​പ​ക്ഷ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും സ്വന്തമാക്കി. വ​യ​നാ​ട്ടി​ൽ ജ​യി​ച്ച രാ​ഹു​ൽ ഗാ​ന്ധി​യും മ​ല​പ്പു​റ​ത്ത്​ വി​ജ​യി​ച്ച ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​റു​മാ​ണ്​ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഹൈ​ബി​യു​ടെ മു​ന്നി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ നാ​ല്​ പ​തി​റ്റാ​ണ്ടി​നി​ടെ മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ നേ​ടു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ വോ​ട്ടാ​ണ്​ ഇ​ത്ത​വ​ണ കെ.​ജെ. ഷൈ​നി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. 19 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക്​ സാ​ക്ഷ്യം വ​ഹി​ച്ച എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന​ ഭൂ​രി​പ​ക്ഷം 1999ൽ ​ജോ​ർ​ജ്​ ഈ​ഡ​ൻ നേ​ടി​യ 1,11,305 വോ​ട്ടുകളായിരുന്നു .


2019ൽ ​മ​ക​ൻ ഹൈ​ബി ഇ​ത്​ തി​രു​ത്തി​ക്കു​റി​ച്ചു. 1,69,153 വോ​ട്ടി​നാ​ണ്​ ഹൈ​ബി സി.​പി.​എ​മ്മി​ലെ പി. ​രാ​ജീ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​ത്ത​വ​ണ ഹൈ​ബി​ക്ക്​ ഒ​ന്ന​ര ല​ക്ഷ​ത്തി​ന​പ്പു​റം ഭൂ​രി​പ​ക്ഷം യു.​ഡി.​എ​ഫ്​ നേ​തൃ​ത്വം​പോ​ലും ക​ണ​ക്ക്​ കൂ​ട്ടി​യി​രു​ന്നി​ല്ല. ഇ​തെ​ല്ലാം തെ​റ്റി​ച്ചാ​ണ്​ 2,50,385 എ​ന്ന കൂ​റ്റ​ൻ ഭൂ​രി​പ​ക്ഷം ഹൈ​ബി സ്വ​ന്ത​മാ​ക്കി​യ​ത്. കെ.​ജെ. ഷൈ​നി​ന്​ ആ​കെ കി​ട്ടി​യ വോ​ട്ട്​ 2,31,932 ആ​ണെ​ന്ന്​ അ​റി​യു​മ്പോ​ഴാ​ണ്​ ഈ ​ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ വ​ലു​പ്പം മ​ന​സ്സി​ലാ​കു​ക.

1984ലാ​ണ്​ മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ ഇ​തി​നെ​ക്കാ​ൾ വോ​ട്ട്​ കു​റ​ഞ്ഞ​ത്. 75.83 ശ​ത​മാ​നം​ പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തി​യ അ​ന്ന്​ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ.​എ. കൊ​ച്ചു​ണ്ണി​മാ​സ്റ്റ​ർ നേ​ടി​യ​ത്​ 2,07,050 വോ​ട്ടാ​യി​രു​ന്നു.