play-sharp-fill
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

അമ്പലപ്പുഴ : സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. സല്‍മാൻ എന്ന 20 വയസ്സുകാരനാണ് മരിച്ചത്.

അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം നേഴ്സിങ് കോളജിന് സമീപം തറമേഴം വീട്ടില്‍ നവാസ് – നൗഫി ദമ്ബതികളുടെ മകനാണ് സല്‍മാൻ.


ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ വണ്ടാനത്ത് കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സല്‍മാൻ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുന്നതുകണ്ട് ഒപ്പമുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പുന്നപ്രയില്‍ നിന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുന്നപ്ര പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച്‌ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: നാദിർഷ, നൗഫല്‍.