play-sharp-fill
നവീൻ പട്‌നായിക് വീണു, അനാരോ​ഗ്യം ചർച്ച ചെയ്തത് വോട്ടാക്കി മാറ്റി ബിജെപി, പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ താക്കോല്‍ കാണാതായതും ദാരിദ്ര്യനിർമ്മാർജ്ജനത്തില്‍ ഒഡീഷ പിന്നോട്ടാണെന്നുമുള്ള വാദങ്ങൾ ഭരണവിരുദ്ധ വികരമായി, കേവല ഭുരിപക്ഷത്തിൽ ബിജെപിയ്ക്ക് ജയം

നവീൻ പട്‌നായിക് വീണു, അനാരോ​ഗ്യം ചർച്ച ചെയ്തത് വോട്ടാക്കി മാറ്റി ബിജെപി, പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ താക്കോല്‍ കാണാതായതും ദാരിദ്ര്യനിർമ്മാർജ്ജനത്തില്‍ ഒഡീഷ പിന്നോട്ടാണെന്നുമുള്ള വാദങ്ങൾ ഭരണവിരുദ്ധ വികരമായി, കേവല ഭുരിപക്ഷത്തിൽ ബിജെപിയ്ക്ക് ജയം

ഭുവനേശ്വർ: ഒഡീഷാ നിയമസഭ തിരഞ്ഞെടുപ്പില്‍ നവീൻ പട്‌നായിക്കിനെ തകർത്ത് ബിജെപി വൻ ഭൂരിപക്ഷം നേടി. 147 സീറ്റില്‍ ബിജെപിക്ക് 75 സീറ്റില്‍ നേട്ടം കൊയ്തു. മുഖ്യമന്ത്രിയായ നവീൻ പട്നായിക്കിന്റെ ആരോ​ഗ്യസ്ഥിതി മോശമായതാണ് ബിജെഡിയെ പിന്നിലേയ്ക്ക് വലിച്ചത്.

നിലവിൽ ഭരണകക്ഷിയായ ബിജെഡിക്ക് 57 സീറ്റ് മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ് 12 സീറ്റ് നേടി. സിപിഎമ്മിനും ഒഡീഷയില്‍ ഒരു സീറ്റില്‍ മുൻതൂക്കം നേടാനായി. സ്വതന്ത്രരായി മത്സരിച്ച രണ്ടുപേരും വിജയിച്ചു.


നവീൻ പട്നായിക്കിന്റെ അനാരോഗ്യം മുതലെടുത്ത് ബിജെപി സംസ്ഥാനത്ത് ശക്തമായ മത്സരം കാഴ്ചവെച്ചതോടെ ബിജെഡി പിന്നിലേയ്ക്ക് പോവുകയായിരുന്നു. മോദി തരംഗവും ബിജെപിക്ക് ഗുണകരമായി. ലോക്‌സഭയില്‍ 18 സീറ്റുകളിലാണ് ബിജെപി ഇവിടെ വിജയിച്ചത്. ബിജെഡിക്ക് രണ്ടു സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കൃത്യമായ ആസൂത്രണങ്ങളോടെയാണ് ഇത്തവണ ബിജെപി മത്സരത്തിനിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ താക്കോല്‍ കാണാതായത് ഉള്‍പ്പെടെ പല വിഷയങ്ങളും ബിജെപി ഉന്നയിച്ചു. ഇതോടെ നവീൻ പട്നായിക്കിന് ശേഷം എന്ന് വിളിക്കപ്പെടുന്ന വികെ പാണ്ഡ്യനോടുള്ള അമിത വിധേയത്വവും വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത് ബിജെപിയ്ക്ക് ​ഗുണമായി.

ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും ബിജെഡിക്കും ഒരേ സീറ്റുനിലയായിരുന്നു ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി ബിജെപി ഇവിടെ ഒറ്റയ്ക്ക് മുന്നേറുന്ന കാഴ്ചയാണ് ഉണ്ടായത്. നവീൻ പട്‌നായിക് സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഒഡീഷയില്‍ സർക്കാർ രൂപീകരണം സാധ്യമാക്കുമെന്നായിരുന്നു ബിജെപി വിലയിരുത്തല്‍.

2019ല്‍ ബിജെഡി 12, ബിജെപി എട്ടും കോണ്‍ഗ്രസ് ഒരു ലോക്‌സഭാ സീറ്റിലുമാണ് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ ബിജെഡി 109, ബിജെപി 23, കോണ്‍ഗ്രസ് ഒൻപതും സിപിഐ ഒന്നും നാലു സീറ്റില്‍ സ്വതന്ത്രരുമാണ് വിജയിച്ചത്. ഈ കക്ഷി നിലയാണ് മാറിമറിയുന്നത്. അടിസ്ഥാനസൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, സമ്ബദ് വ്യവസ്ഥ, കൃഷി തുടങ്ങിയ മേഖലകളില്‍ മറ്റു സംസ്ഥാനങ്ങള്‍ മുന്നേറിയപ്പോള്‍ ഒഡീഷയുടെ സ്ഥിതി പരിതാപകരമാണെന്ന് ബിജെപി വാദിച്ചു.

കഴിഞ്ഞ 25 വർഷം ഒഡീഷയുടെ നഷ്ടങ്ങളുടെ വർഷങ്ങളായാണ് ബിജെപി ഉയർത്തിക്കാട്ടിയത്. ഡബിള്‍ എൻജിൻ സർക്കാരിനുമാത്രമെ ഒഡീഷയില്‍ വികസനം കൊണ്ടുവരാനാകൂവെന്നും ബിജെപി വാദിച്ചു. ഇതെല്ലാം വോട്ടായി മാറുകയും ചെയ്തു.

ധാതുക്കള്‍ കൊണ്ട് സമ്പന്നമാണെങ്കിലും ദാരിദ്ര്യനിർമ്മാർജ്ജനത്തില്‍ ഒഡീഷ പിന്നോട്ടാണെന്നും ബിജെപി വാദിച്ചു. അതേസമയം നവീൻ പട്‌നായിക് സർക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയർന്നുകൊണ്ടേയിരുന്നു. ഈ സാഹചര്യങ്ങൾ മുതലെടുത്ത് ബിജെപി വിജയം കൈവരിക്കുകയായിരുന്നു.