play-sharp-fill
സുരേഷ് ​ഗോപിയെ തൃശൂർ ഹൃദയംകൊണ്ട് സ്വീകരിച്ചു, തൃശൂർ ഇങ്ങെടുക്കുവാ എന്ന് പറഞ്ഞത് പരിഹാസമാക്കി മാറ്റിയവർക്ക് കൊടുത്ത തിരിച്ചടി, വർഷങ്ങളുടെ പ്രയത്നം ഫലം കണ്ടു, മോദിയുടെ വാത്സല്യപുത്രന് ചരിത്ര വിജയം

സുരേഷ് ​ഗോപിയെ തൃശൂർ ഹൃദയംകൊണ്ട് സ്വീകരിച്ചു, തൃശൂർ ഇങ്ങെടുക്കുവാ എന്ന് പറഞ്ഞത് പരിഹാസമാക്കി മാറ്റിയവർക്ക് കൊടുത്ത തിരിച്ചടി, വർഷങ്ങളുടെ പ്രയത്നം ഫലം കണ്ടു, മോദിയുടെ വാത്സല്യപുത്രന് ചരിത്ര വിജയം

തിരുവനന്തപുരം: കരുത്തനായ പോരാളി എന്നാണ് ഇപ്പോൾ സുരേഷ് ​ഗോപിയെ വിശേഷിപ്പിക്കുന്നത്. വർഷങ്ങളുടെ പ്രവർത്തനഫലമായി അങ്ങനെ തൃശ്ശൂർ എടുത്തു. ചരിത്രം കുറിച്ചുകൊണ്ടാണ് സുരേഷ് ​ഗോപി കേരളത്തിൽ നിന്നും പാർലമെന്റിൽ അക്കൗണ്ട് തുറക്കാൻ പോകുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ സുരേഷ് ഗോപി ലീഡ് ചെയ്തുകൊണ്ടേയിരുന്നു.

ഇത്തവണ സുരേഷ്​ഗോപിയെ തൃശൂർ ഹൃദയംകൊണ്ട് സ്വീകരിച്ചു. അരലക്ഷത്തിന് മുകളിൽ ലീഡാണ് സുരേഷ് ​ഗോപി സ്വന്തമാക്കിയത്. തൃശൂരില്‍ 20000 വോട്ടിന്റെ സുരേഷ് ഗോപി വിജയിക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വം വിലയിരുത്തിയത്. എന്നാൽ ഈ കണക്കുകളൊക്ക നിഷ്‌പ്രഭമാക്കുന്ന പ്രകടനമാണ് നടന്നുകൊണ്ടിരിക്കുന്നത്.


നിയമസഭയില്‍ ഒ രാജഗോപാല്‍ ജയിച്ച്‌ ബിജെപി അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ കേരളത്തില്‍ നിന്നും ബിജെപിക്ക് ആദ്യമായാണ് ഒരംഗത്തെ കിട്ടുന്നത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സുരേഷ് ഗോപിയുടെ വിജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് ഗോപിയുടെ വരവോടെ തൃശൂർ കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനദിവസം മത്സര രംഗത്തെത്തിയ സുരേഷ് ഗോപി തൃശൂർ എടുക്കും എന്നുപറഞ്ഞുകൊണ്ട് വിരലിലെണ്ണാവുന്ന ദിവസത്തില്‍ പ്രചാരണം ശക്തമാക്കുകയും ഇരുമുന്നണികളെയും വിറപ്പിച്ചുകൊണ്ട് വോട്ട് ശതമാനം വർദ്ധിപ്പിക്കുകയും ചെയ്തു. 2,93,822 വോട്ടുകളാണ് അന്ന് സുരേഷ് ഗോപി നേടിയത്.

അന്ന് തുടങ്ങിയ കഠിനാദ്ധ്വാനമാണ് ഇപ്പോള്‍ വിജയമാകുന്നത്. പൂരം മുടങ്ങിയതും സുരേഷ് ഗോപിക്ക് നേട്ടമായി മാറി. ഇതിന്റെ തരംഗം തൃശൂരില്‍ അലയടിച്ചുവെന്നതിന് തെളിവാണ് സുരേഷ് ഗോപിയുടെ വിജയം. യുഡിഎഫില്‍ നിന്നും വൻതോതില്‍ വോട്ട് ബിജെപിയിലേക്ക് ചോർന്നു. ഇടതുപക്ഷത്ത് സുനില്‍ കുമാറിന് ഒരു പരിധിവരെ പിടിച്ചു നില്‍ക്കാനുമായി.

തൃശൂരില്‍ കെ മുരളീധരന് ഏല്‍ക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ്. വടകരയില്‍ നിന്നും സുരേഷ് ഗോപിയെ തോല്‍പ്പിക്കാനായി തൃശൂരില്‍ സ്ഥാനാർത്ഥിയായ വ്യക്തിയാണ് കെ മുരളീധരൻ. സുരേഷ് ഗോപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുതവണയാണ് തൃശൂരില്‍ എത്തിയത്.

മോദി തംരഗത്തിനൊപ്പം സുരേഷ് ഗോപിയുടെ ആക്ഷൻ ഹീറോ പരിവേഷവും തൃശൂരുകാർ അംഗീകരിച്ചു. അങ്ങനെ മോദിക്ക് വേണ്ടി തൃശൂരിനെ സുരേഷ് ഗോപി എറ്റെടുക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനിടെ ‘തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് വലിയ ഹിറ്റായിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയതോടെ അത് പിന്നെ പലരും പലവട്ടം പരിഹാസമാക്കി മാറ്റി. എന്നാൽ, അതിനെയെല്ലാം മറികടക്കുന്ന വമ്പിച്ച ജയമാണ് സുരേഷ് ​ഗോപി നേടിയിരിക്കുന്നത്.