വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്ഥലസൗകര്യമില്ല ; പരാതിയുമായി സ്ഥാനാര്‍ഥികള്‍

Spread the love

സ്വന്തംലേഖകൻ

കാസര്‍കോട്: കാസര്‍കോട് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്ഥലസൗകര്യം കുറഞ്ഞതില്‍ പരാതിയുമായി സ്ഥാനാര്‍ഥികള്‍. കേന്ദ്രസര്‍വകലാശാലയിലെ ബ്ലോക്കുകളിലാണ് വോട്ടെണ്ണല്‍ കേന്ദ്രമൊരുക്കിയിരിക്കുന്നത്.

വിശാലമായ ക്യാംപസ് ഉണ്ടായിട്ടുപോലും വോട്ടെണ്ണല്‍ കേന്ദ്രം സജീകരിച്ചിരിക്കുന്നിടത്ത് സ്ഥലപരിമിതിയുണ്ടെന്നാണ് സ്ഥാനാര്‍ഥികള്‍ പറയുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തുന്ന സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും സുഖമമായി സഞ്ചരിക്കാനുള്ള സൗകര്യം ഉണ്ടാവണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇരിക്കാനോ കസേര നീക്കിയിടാനോ ഉള്ള സൗകര്യം ഇവിടെയില്ലെന്ന് സ്ഥാനാര്‍ഥികള്‍ പരാതിപ്പെടുന്നു.