ദേശീയതലത്തിൽ എൻഡിഎയ്ക്ക് വൻ ലീഡ്, പ്രവചനങ്ങൾ ശരിവച്ച് കേരളത്തിൽ യുഡിഎഫ് മുന്നേറ്റം, ഇഞ്ചോടിച്ച് പോരാട്ടത്തിൽ എൽഡിഎഫ് രണ്ടാമത്, തൃശ്ശൂരിൽ സുരേഷ് ​ഗോപിക്ക് ലീഡ്, തരൂരും രജീവും തമ്മിൽ തിരുവനന്തപുരത്ത് വൻ പോരാട്ടം

Spread the love

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജ്യത്ത് എൻ.ഡി.എയ്ക്ക് വൻ മുന്നേറ്റം. എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുന്ന തരത്തിൽ കേരളത്തില്‍ യുഡിഎഫ് ലീഡ് നേടുന്നു. 16 സീറ്റുകളില്‍ യുഡിഎഫ് ലീഡ് എടുത്തു.

തിരുവനന്തപുരത്ത് ശക്തമായ മത്സരമാണ് നടക്കുന്നതെന്നാണ് സൂചന. ഇവിടെ ലീഡ് നില മാറി മറിയുന്ന അവസ്ഥയാണ് കാണുന്നത്. തുടക്കത്തിത്തില്‍ തരൂർ ലീഡ് നേടിയപ്പോള്‍ പിന്നാലെ രാജീവ് ചന്ദ്രശേഖർ ലീഡ് തിരിച്ചു പിടിച്ചു. പന്ന്യൻ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

കനത്ത സുരക്ഷാ വലയത്തില്‍ വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകള്‍ രാവിലെ അഞ്ചരയോടെയാണ് തുറന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇ.ടി.പി.ബി), വീട്ടിലിരുന്ന് വോട്ടു ചെയ്തവർ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളുമാണ് ആദ്യം എണ്ണിയത്. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പർവൈസർ വോട്ടുയന്ത്രം പരിശോധിച്ച്‌ കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മുദ്ര പൊട്ടിച്ചത്.

 

ദേശീയ വോട്ടിങ് നില

ബിജെപി മുന്നണി-298

കോണ്‍ഗ്രസ് മുന്നണി-169

മറ്റുള്ളവർ-19

കേരളം

യുഡിഎഫ്-16

എല്‍ഡിഎഫ്-3

ബിജെപി-1