പ്രതീക്ഷ മങ്ങിയാൽ പ്രതിഷേധത്തിനൊരുങ്ങി ‘ഇന്ത്യ’ മുന്നണി, പ്രതിഷേധത്തിന്റെ കാരണങ്ങൾ ഇതൊക്കെ, രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചന, പിന്തുണയുമായി മമത ബാനർജി

Spread the love

ന്യൂഡൽഹി: എക്‌സിറ്റ് പോൾ സർവേകളെ ശരി വയ്‌ക്കുന്നതാണ് വോട്ടെണ്ണൽ ഫലം എങ്കിൽ കോൺഗ്രസ് നേതൃത്വത്തിൽ ‘ഇന്ത്യ’ മുന്നണി നേതാക്കൾ ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കും.

വോട്ടെണ്ണലിന് ശേഷം പ്രതീക്ഷകൾക്കും വിലയിരുത്തലുകൾക്കും അനുസൃതമായി സീറ്റുകൾ ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളെ ചോദ്യം ചെയ്‌ത് പ്രതിഷേധിക്കാനാണ് നീക്കം.

രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താനും ആലോചിക്കുന്നുണ്ടെന്നാണ് വിവരം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വോട്ടെണ്ണൽ പ്രക്രിയ തികച്ചും സുതാര്യവും ശക്തവുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.