അഭിനന്ദനവുമായി പ്രധാനമന്ത്രിയുടെ ഫോൺകോൾ, എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ വന്നതോടെ മാധ്യമങ്ങളില്‍നിന്നും അകലം പാലിക്കണമെന്ന്‌ പാർട്ടി നേതൃത്വം, സുരേഷ് ​ഗോപി മുങ്ങിയതാണോയെന്ന് സിപിഐയ്ക്ക് സംശയം

Spread the love

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണെൽ നാളെ നടക്കാനിരിക്കെ പുറത്തു വന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ ചർച്ചയായിരിക്കുകയാണ്. ഇത്തവണ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് എക്‌സിറ്റ്‌ പോള്‍ ഫലം പറയുന്നത്.

ഇത്തവണ തൃശ്ശൂർ സുരേഷ്‌ ഗോപിയെ കൈവിടില്ലെന്നാണ് വ്യക്തമാകുന്നത്. തൃശൂരില്‍ സുരേഷ്‌ ഗോപി ജയിക്കുന്ന പ്രവചനങ്ങള്‍ എല്ലാ എക്‌സിറ്റ്‌ പോളുകളും ഉയര്‍ത്തിയതോടെ തൃശൂരിന്‌ ഒരു കേന്ദ്രമന്ത്രി ഉറപ്പാണെന്ന വിലയിരുത്തലും ബി.ജെ.പി. വൃത്തങ്ങളിലുണ്ട്‌.

തൃശൂരിലെ പ്രവര്‍ത്തനത്തില്‍ അഭിനന്ദനം അറിയിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ വിളിച്ച് സുരേഷ്‌ ഗോപിയോട് സംസാരിച്ചു. എക്‌സിറ്റ്‌ പോള്‍ ഫലം വന്നതോടെ സുരേഷ്‌ ഗോപിയോട്‌ മാധ്യമങ്ങളില്‍നിന്നും മറ്റും അകലം പാലിക്കണമെന്ന്‌ ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദേശിച്ചു. ഇത്‌ അനുസരിച്ച്‌ അടുത്ത ബന്ധുക്കള്‍ക്കൊപ്പം രഹസ്യ ഇടത്തിലേക്ക്‌ താരം മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫലപ്രഖ്യാപനം വരുന്ന അന്ന്‌ നാലു മണിക്ക്‌ ശേഷമേ ഇനി മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ സുരേഷ്‌ ഗോപി എത്തൂ. സുരേഷ്‌ ഗോപി ചരിത്ര വിജയം നേടുമെന്ന്‌ എല്ലാ സര്‍വേകളും പ്രചവിക്കുമ്പോള്‍ തിരുവനന്തപുരത്ത്‌ രാജീവ്‌ ചന്ദ്രശേഖറിനും ആറ്റിങ്ങലില്‍ വി. മരുളീധരനും വിജയം നല്‍കുന്ന ദേശീയ ചാനലുകളുണ്ട്‌. ഇരുവരും കേന്ദ്രമന്ത്രിമാരാണ്‌. സുരേഷ്‌ ഗോപിക്കൊപ്പം ഇവരും ജയിച്ചാല്‍ മൂന്നു പേ പേരും കേന്ദ്ര മന്ത്രിയാകാനുള്ള സാധ്യതയാണുള്ളത്‌.

തൃശൂര്‍ പൂരത്തിന്‌ രാത്രി വെടിക്കെട്ട്‌ നടക്കാതെ പോയതാണ്‌ സുരേഷ്‌ ഗോപിക്ക്‌ വീണ്ടും മുന്‍തൂക്കം നല്‍കിയതെന്ന വിലയിരുത്തല്‍ സി.പി.ഐയ്‌ക്കുണ്ട്‌. കേരളത്തിലെ ഭരണ മുന്നണിയുടെ സ്‌ഥാനാര്‍ത്ഥിയെന്ന നിലയില്‍ വി.എസ്‌. സുനില്‍കുമാറിന്‌ അത്‌ വലിയ തിരിച്ചടിയായി.

സംസ്‌ഥാനത്തെ പ്രധാനപ്പെട്ട ചില മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ തൃശൂരിലുണ്ടായിരുന്നു. എന്നിട്ടും പോലീസിന്റെ ഭാഗത്ത്‌ ഗുരുതര വീഴ്‌ചയുണ്ടായി. ഇത്‌ സുരേഷ്‌ ഗോപിക്ക്‌ ജയിക്കാന്‍ വേണ്ട അട്ടിമറിയായി സി.പി.ഐ. വ്യാഖ്യാനിക്കാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ട നേതൃത്വങ്ങൾ പറയുന്നു.