കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ അയ്മനം പഞ്ചായത്തിൽ നിന്ന് 2 വിജയികൾ

Spread the love

 

അയ്മനം: കുടുംബശ്രീ മിഷന്റെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അരങ്ങ് 2024 ജില്ലാതല സർഗ്ഗോത്സവത്തിൽ അയ്മനം പഞ്ചായത്തിന് രണ്ട് സമ്മാനം. ഫാൻസി ഡ്രസ് വിഭാഗത്തിൽ നിത്യാ

video
play-sharp-fill

ഷിബു വിന് രണ്ടാം സ്ഥാനവും, ഭരതനാട്യത്തിന് ആഭാ ഷാജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഞ്ചാം

വാർഡിലെ ഉദയം കുടുംബശ്രീ പ്രസിഡണ്ട് ആണ് നിത്യ ഷിബു.
ഒന്നാം വാർഡിലെ സഹോദര കുടുംബശ്രീ അംഗവുമാണ് ആഭാ ഷാജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഷ്യയിലെ ഏറ്റവും വലിയ വനിതാ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ മിഷന്റെ 26-ാം വാർഷികാഘോഷത്തോടാനുബന്ധിച്ച് മെയ് 30, 31 തീയതികളിൽ കോട്ടയം മാമൻ മാപ്പിള ഹാളിലാണ് അരങ്ങ് 2024 കുടുംബശ്രീ ജില്ലാ കലോത്സവം സംഘടിപ്പിച്ചത്.

ജില്ലയിലെ 5 മേഖലകളിലായി സംഘടിപ്പക്കപ്പെട്ട ക്ലസ്റ്റർ കലോത്സവങ്ങളിലെ വിജയികളെ ഉൾപ്പെടുത്തി നടത്തിയ കലോത്സവത്തിന്റെ ഉദ്ഘാടന കർമ്മം മഹാകവി ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ ചെറുമകനും

എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെ അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. ഹരികുമാർ എസ് നിർവഹിച്ചു.