ലക്ഷങ്ങൾ വിലയുള്ള മൂന്ന് ചാക്ക് ഹാൻസ് പാക്കറ്റ് ഗാന്ധിനഗറിൽ പിടിച്ചെടുത്തു: രണ്ടു പേർ പിടിയിൽ: ഹാൻസ് കടത്തിയ രണ്ടു വാഹനങ്ങളും പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: ലക്ഷങ്ങൾ വിലവരുന്ന നിരോധിത ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു യുവാക്കൾ പിടിയിൽ. ഈരാറ്റുപേട്ട, തെള്ളകം സ്വദേശികളായ സംഘമാണ് പിടിയിലായത്. മൂന്ന് ചാക്ക് ഹാൻസ് കടത്താൻ ഇവർ ഉപയോഗിച്ച വാഹനവും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. അടുത്തിടെ ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ നിരോധിത പുകയില ഉത്പന്ന വേട്ടയാണ് ഇപ്പോൾ ഗാന്ധിനഗറിൽ നടന്നിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഊരാറ്റുപേട്ടയിൽ നിന്നും ഓട്ടോറിക്ഷയിലും കാറിലുമായാണ് ലക്ഷങ്ങൾ വില വരുന്ന മൂന്ന് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കൾ എത്തിയത്. ഗാന്ധിനഗർ മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് വൻ തോതിൽ ലഹരി മരുന്നു, പുകയില ഉത്പന്നങ്ങളും എത്തുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ മുടിയൂർക്കരയിൽ ഓൾഡ് എംസി റോഡ് ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു മുന്നിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി വാഹനം എത്തുകയായിരുന്നു. തുടർന്ന് സീപിഒമാരായ സൈനു, സന്തോഷ്, ഷൈൻ, ഗിരീഷ് എന്നിവർ ചേർന്ന് വാഹനം തടഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

Third Eye News Live
0