പ്രാർത്ഥന സമയത്ത് പള്ളിയിൽ കാട്ടുപന്നി പാഞ്ഞുകയറി, വരാന്തയിൽനിന്ന യുവതിയ്ക്ക് പരിക്കേറ്റു

Spread the love

പത്തനംതിട്ട: പ്രാർത്ഥന സമയത്ത് പള്ളിയിൽ കാട്ടുപന്നി പാഞ്ഞുകയറി. അടൂർ കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിലാണ് സംഭവം. പ്രാർത്ഥനയ്ക്കിടയയിൽ പള്ളിയുടെ വരാന്തയിൽ നിന്ന സ്ത്രീയെ ഇടിച്ചിട്ടു.

video
play-sharp-fill

സിനി സുനിൽ എന്ന യുവതിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരുടെ മൂക്കിനും തുടയ്ക്കുമാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പള്ളിയിൽ നിന്ന് പാഞ്ഞുപോയ കാട്ടുപന്നി അടുത്തുള്ള വീടുകളുടെ ​ഗേറ്റുകൾ തകർത്ത് ഓടിപ്പോയി.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാര്‍ഷിക വിളകള്‍ കാട്ടുപന്നി നശിപ്പിക്കുന്നത് സ്ഥിരമാണ്. അധികാരികള്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group