
തിരുവനന്തപുരം: അതീവ ജാഗ്രത പുലർത്തേണ്ട സമയാണ് മഴക്കാലം. കഠിനമായ ചൂടിൽനിന്ന് ശക്തമായ മഴക്കാലത്തേയ്ക്ക് കടക്കുമ്പോൾ ഇഴജന്തുക്കൾ വീടിനുള്ളിലോ പരിസരങ്ങളിലോ കൂടുതലായി കാണാറുണ്ട്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ വീടും പരിസരവും നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ഷൂസ് ഉപയോഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച് ഇഴജന്തുക്കള്‍ അകത്ത് കയറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുക. കാരണം, ചെരുപ്പുകള്‍ക്കുള്ളില്‍ പാമ്പുകള്‍ ചുരുണ്ടു കൂടിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. വാഹനങ്ങൾ ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. തണുത്ത അന്തരീക്ഷത്തില്‍ സ്‌കൂട്ടറിലും കാറിലുമൊക്കെ പാമ്പുകള്‍ പതുങ്ങിയിരിക്കാം. പാമ്പുകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം വാഹനം എടുക്കാൻ ശ്രദ്ധിക്കുക.
വസ്ത്രങ്ങള്‍ കുന്നു കൂട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക. കൂട്ടിയിട്ട വസ്ത്രങ്ങളില്‍ പാമ്പുകള്‍ ചുരുണ്ടു കൂടിക്കിടക്കാനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചാലും ചില ഇടങ്ങളിൽ ഇഴജന്തുക്കൾ കയറിപറ്റാൻ സാധ്യതയുണ്ട്. അതിനാൽ ഇവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളും നമ്മൾ കണ്ടെത്തണം. വെളുത്തുള്ളിയും സവാളയും പാമ്പിനെ തുരത്താനുള്ള ഫലപ്രദമായ മാർഗമാണ്. അവയില്‍ സള്‍ഫോണിക് ആസിഡ് എന്നറിയപ്പെടുന്ന ഒരു ഘടകം (sulfonic acid) അടങ്ങിയിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെളുത്തുള്ളിയുടെയും സവാളയുടെയും ഗന്ധം പാമ്പുകളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളി നീരും വെള്ളവും ചേർത്ത് വീടിന് ചുറ്റും സ്പ്രേ ചെയ്യുന്നത് പാമ്പുകളെ അകറ്റി നിർത്തുന്നതിന് സഹായിക്കും. സവാള നീര് വെള്ളത്തില്‍ ചേർത്ത് സ്പ്രേ ചെയ്യുന്നതും പാമ്പുകൾ വരാതിരിക്കാൻ സഹായിക്കും.
ചെണ്ടുമല്ലി ചെടിയാണ് മറ്റൊരു മാർഗം. ചെണ്ടുമല്ലിയില്‍ നിന്നുള്ള ഗന്ധമാണ് ഇഴജന്തുക്കളെയും മൃഗങ്ങളെയും അകറ്റി നിർത്തുന്നത്. നട്ടുവളർത്താൻ എളുപ്പമുള്ള ഇവയ്ക്ക് പതിവായി സൂര്യനും ഈർപ്പമുള്ള മണ്ണും ആവശ്യമാണ്. ചെണ്ടുമല്ലി പോലുള്ള ചെടികള്‍ വീടിന്റെ അതിരുകളില്‍ വച്ച് പിടിപ്പിക്കാവുന്നതാണ്. ഈ പൂക്കളുടെ ഗന്ധം പാമ്പുകളും മറ്റും പ്രാണികളേയും അകറ്റി നിർത്തും. ഗ്രാമ്ബൂവും കറുവപ്പട്ടയും ചേർത്ത വെള്ളം വീടിന് ചുറ്റും തളിക്കുന്നതും പാമ്പുകളെ അകറ്റി നിർത്താൻ സാഹായിക്കും.