പോത്തിനെ അഴിച്ച്‌ കെട്ടുന്നതിനിടെ യുവാവിന് ഗുരുതരമായി പരിക്കേറ്റു; യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Spread the love

പള്ളിക്കത്തോട്: പോത്തിന്‍റെ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ആനിക്കാട് മുക്കാലി കൊടിമറ്റ് ഗോപകുമാർ(40)ആണ് പരിക്കേറ്റത്.

video
play-sharp-fill

ഇയാളെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

വീട്ടിൽ വളർത്തുന്ന പോത്തിന്റെതന്നെ കുത്തേറ്റാണ് ഗോപകുമാറിന് പരിക്കേറ്റത്. പോത്തിനെ അഴിച്ച്‌ പറമ്പിൽ കെട്ടുന്നതിനിടെ പോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു. വെള്ളായാഴ്ചയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group