അട്ടിപ്പീടിക ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷീര ദിനാചരണം സംഘടിപ്പിച്ചു

Spread the love

 

കുമരകം :അട്ടിപ്പീടിക ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തിയും മധുരപലഹാരങ്ങളും പാൽ ഉല്പന്നങ്ങൾ വിതരണം നടത്തിയും ആചരിച്ചു.

ചടങ്ങിന്റെ ഭാഗമായി സംഘം പ്രസിഡന്റ് കെ എസ് സലിമോൻ പതാക ഉയർത്തി. ഭരണ സമിതി അംഗങ്ങളായ രാജീവ് നാല്പതിൽച്ചിറ, സിബി അത്തിക്കളം, ബിനു മാത്യു തൈത്തറ, ദേവകിയമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു.

സംഘം സെക്രട്ടറി സുനിത എം കൃതജ്ഞത രേഖപ്പെടുത്തി.
ആഗോള ഭക്ഷണമെന്ന നിലയിൽ പാലിൻ്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ഫുഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) സ്ഥാപിച്ച ദിവസമാണ് ലോക ക്ഷീര ദിനം. 2001 മുതൽ എല്ലാ വർഷവും ജൂൺ 1 ന് ഇത് ആചരിക്കുന്നു.

ക്ഷീരമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാൻ അവസരമൊരുക്കുകയാണ് ദിനാചരണത്തിൻ്റെ ലക്ഷ്യം