‘വിക്രമാദിത്യന്റെ’ ക്ളൈമാക്സ് ജീവിതത്തിലും, ദുൽഖറായി അഭിജിത്ത്, അച്ഛന്റെ വിരമിക്കലിന് പിന്നാലെ കാക്കിയണിഞ്ഞ് മകന്റെ പോസ്റ്റിംഗ്

Spread the love

ഇടുക്കി: ഉണ്ണിമുകുന്ദനും ദുൽഖർ സൽമാനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വിക്രമാദിത്യൻ. സി.ഐ. വാസുദേവ ഷേണായിയുടെ വിരമിക്കല്‍ ദിവസം മകൻ ആദിത്യൻ ചുമതലയേൽക്കുന്ന രം​ഗം ആർക്കും മറക്കാൻ കഴിയില്ല. എന്നാൽ, സിനിമയിൽ നടന്ന ഈ സംഭവം ജീവിതത്തിലും നടക്കുകയാണെങ്കിൽ എന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും.

ഇത്തരത്തിൽ വിക്രമാദിത്യൻ ചിത്രത്തിലെ അവസാന രം​ഗം ജീവിതത്തോട് ചേർത്തുവയ്ക്കുകയാണ് ഇടുക്കി കുഞ്ചിത്തണ്ണിയിലെ പിതാവ് ആർ. സജീവും മകൻ കെ.എസ്. അഭിജിത്തും. പിതാവ് 22 വർഷത്തെ സേവനത്തിനു ശേഷം വെള്ളിയാഴ്ചയാണ് എക്സൈസ് വകുപ്പില്‍ നിന്ന് വിരമിച്ചത്. തൊട്ടടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ മകൻ ഡിപ്പാർട്ട്‌മെൻ്റില്‍ എക്‌സൈസ് ഇൻസ്പെക്ടറായി ജോലിയില്‍ പ്രവേശിക്കും. സജീവ് ആദ്യമായി 1998ലാണ് ഫയർ ആൻഡ് റെസ്ക്യൂ സർവീസില്‍ ചേരുന്നത്. 2002ല്‍ എക്സൈസില്‍ ജോലി ലഭിച്ചു. പിതാവ് ആർ. സജീവ് എക്സൈസ് പ്രിവന്റിവ് ഓഫീസറായി ജോലി ചെയ്തിരുന്നു.

അച്ഛനെ മാതൃകയാക്കിയ മകനും എക്സൈസില്‍ ജോലി ചെയ്യാനായിരുന്ന ആ​ഗ്രഹം. പിഎസ്‌സി പരീക്ഷകള്‍ എഴുതി പോലീസ് എസ്‌ഐ സക്ഷൻ കിട്ടി ട്രിയനിങ് നടന്നുവരികെയാണ് ആഗ്രഹിച്ച ജോലിയിലേക്ക് വിളിവരുന്നത്. എറണാകുളത്താണ് അഭിജിത്തിന്‌ പോസ്റ്റിംഗ്. ഇടുക്കി ജില്ല എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ മുൻപില്‍ ജോലിക്ക് ഹാജരാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group