ഓവുചാലില്‍ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

Spread the love

 

കണ്ണൂർ: ഓവുചാലില്‍ വീണ് പരിക്കേറ്റ ഭര്‍ത്താവിനെ കണ്ട് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് ദീപത്തില്‍ മീരാ കാംദേവ് ആണ് മരിച്ചത്.

വീട്ടിലെത്തിച്ച ഭര്‍ത്താവിനെ കണ്ടാണ് കുഴഞ്ഞ് വീണത്. കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെ റേഷന്‍കടയില്‍ പോയി മടങ്ങിവരവേയാണ് ഭര്‍ത്താവ് എച്ച് എന്‍ കാംദേവ് ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലേക്ക് വഴുതി വീണത്.

റോഡരികിലെ ഓവുചാലിന്റെ തുടക്കത്തില്‍ മാത്രമാണ് സ്ലാബ് ഉള്ളത്. ഒരാള്‍ താഴ്ചയുള്ള ചാലില്‍ വീണ ഇദ്ദേഹത്തെ ഓടിയെത്തിയവര്‍ പുറത്തേക്കെടുത്തു. കൈമുട്ടിന് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നതിനാല്‍ കാറില്‍ വീട്ടിലേക്കു കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെളിപുരണ്ട് അവശനായ ഭര്‍ത്താവിനെ കണ്ടതും ഭാര്യ കുഴഞ്ഞുവീഴുകയായിരുന്നു. അതേ കാറില്‍ ഉടന്‍ സ്വകാര്യ ആശുപത്രിയി’ലെത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയോടെ പുതിയകോട്ട പൊതുശ്മശാനത്തില്‍.