വിശ്രമ മുറിയിൽ ഉറങ്ങുന്നതിനിടെ ഹൃദയാഘാതം ; മുണ്ടക്കയം സ്വദേശിയായ കെഎസ്ആർടിസി ബസ് ഡ്രൈവർ മരിച്ചു
സ്വന്തം ലേഖകൻ
സീതത്തോട് :പത്തനംതിട്ട – ആങ്ങമൂഴി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ മുണ്ടക്കയം പുഞ്ചവയൽ 504 കോളനി കൂരംപ്ലാക്കൽ രവികുമാർ (റെജി–48) രാത്രി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ആങ്ങമൂഴിയിലുള്ള വിശ്രമ മുറിയിൽ ഉറങ്ങുന്നതിനിടെയാണ് സംഭവം.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയിൽ പ്രശ്നങ്ങളൊന്നും കാണാത്തതിനെ തുടർന്ന് വിട്ടയച്ചു. തിരികെ മുറിയിലെത്തി ഉറങ്ങുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി. ഭാര്യ : ബിന്ദു രവികുമാർ. മക്കൾ : ആര്യമോൾ, അശ്വിൻ. സംസ്കാരം പിന്നീട്.
Third Eye News Live
0