മഴക്കാലമായതോടെ വീടുകളിലും പരിസരങ്ങളിലും ഈച്ചയുടെയും കൊതുകിന്റെയും ശല്യം പതിവായിരിക്കുകയാണ്.. എത്ര വൃത്തിയാക്കിയാലും തീരാത്തതാണ് ഈച്ചയെക്കൊണ്ടുള്ള ശല്യം ; ഈ സിംപിൾ ടെക്നിക്കുകള്‍ പ്രയോഗിച്ചു നോക്കൂ, ഉടനടി പരിഹാരം

Spread the love

സ്വന്തം ലേഖകൻ

ഈച്ച ശല്യം ഇല്ലാത്ത വീടുകളുണ്ടാവില്ല. വീട്ടമ്മമാരുടെ പ്രധാന ശത്രുവാണ് ഈച്ചകൾ. കഴിക്കാനെടുക്കുന്ന ഏത് ഭക്ഷണത്തിന് പിറകെ കാണും ഈ കുഞ്ഞു വിരുതൻന്മാർ. മറ്റുള്ള പ്രാണികളെ പോലെ ദേഹത്തിൽ കടിച്ചു ശല്യമൊന്നും ഉണ്ടാകുകയില്ലെങ്കിലും രോഗങ്ങൾ പരത്തുന്ന കാര്യത്തിൽ മുന്നിൽ തന്നെയാണ് ഇവർ.

ഈച്ചകളെ തുരത്താനായി ഇന്ന് പലതരത്തിലുള്ള സ്പ്രേകൾ അടക്കമുള്ള നിരവധി ഉൽപന്നങ്ങൾ വിപണിയിലുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുന്നതും വളരെ ദോഷകരമാണ് എന്ന് പറയപ്പെടുന്നു. നിരവധി രാസ വസ്തുക്കളാൽ നിറഞ്ഞ ഇത്തരം ഉല്പന്നങ്ങൾ ഈച്ച ശല്യം ഒരു പരിധി വരെ കുറയ്ക്കുമെങ്കിലും വീട്ടിലുള്ളവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും വലിയ ആക്ഷേപമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൈനിംഗ് ടേബിളിലും അടുക്കളയിലും എന്തിന് ലിവിംഗ് റൂമില്‍ വരെ ഈച്ചശല്യം കൊണ്ട് പൊറുതിമുട്ടുന്നവരാണ് ഭ‌ൂരിപക്ഷവും. പച്ചക്കറിയും പഴവും ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ ഉള്ളതിനാല്‍ അടുക്കളയിലാണ് ഈച്ചശല്യം കൂടുതലായി കണ്ടുവരുന്നത്. ഭക്ഷണ വസ്തുക്കളില്‍ വന്നിരുന്ന് ഈച്ചകള്‍ പരത്തുന്ന രോഗങ്ങള്‍ക്കും കുറവില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈച്ചശല്യത്തിന് വീട്ടില്‍തന്നെ പരിഹാരം കാണാൻ കഴിയും. ഇതിന് വീട്ടില്‍ തന്നെ പതിവായി ഉപയോഗിക്കുന്ന വസ്തുക്കള്‍ മതിയാകും.

കറുവാപ്പട്ടയില

പാചകത്തിനും മറ്റും ഉപയോഗിക്കുന്ന കറുവാപ്പട്ടയില ചെറുതായി മുറിച്ച്‌ അടുക്കളയില്‍ വിതറിയാല്‍ ഈച്ചയും പാറ്റയുമുള്‍പ്പെടെയുള്ളവയെ ഒഴിവാക്കാനാവും. കറുവയിലയുടെ ഗന്ധം പാറ്റകളെയും ഈച്ചകളെയും അകറ്റും.

ഓറഞ്ച്&ഗ്രാമ്ബു

ഓറഞ്ച് എടുത്ത് അതിന് മുകളില്‍ ഗ്രാമ്ബു കുത്തിവെച്ച്‌ അടുക്കളയുടെ പലഭാഗത്തായി വെച്ചാല്‍ കൊതുകുകളെയും ഈച്ചയെയും അകറ്റാം.

തുളസിയില

തുളസിയില നന്നായി ഞെരടി വീടിന്റെയും അടുക്കളയുടെയും പല ഭാഗങ്ങളിലായി വിതറിയാല്‍ ഈച്ച ശല്യവും പ്രാണിശല്യവും ഒരു പരിധിവരെ തുരത്താൻ കഴിയും. തുളസി വെള്ളം ഒരു ബോട്ടിലിലാക്കി സ്പ്രേ ചെയ്യുന്നതിലൂടെ കൊതുകിനേയും ഈച്ചയേയും ഒരു പരിധി വരെ തുരത്താൻ കഴിയും.

വെളുത്തുള്ളി

വെളുത്തുള്ളി കുറച്ച്‌ നാരങ്ങവെള്ളം ചേർത്ത് വീടിനു ചുറ്റും തളിക്കുന്നതിലൂടെ പാറ്റയേയും ഈച്ചയേയും കൊതുകിനേയും പൂർണ്ണമായും നശിപ്പിക്കാം.

നാരങ്ങയില്‍

ഒരു കഷ്ണം നാരങ്ങയില്‍ കർപ്പൂര തുളസി എണ്ണ ചേർത്ത് മുറിയുടെ ഓരോ മൂലയിലുംവയ്ക്കുക, ഇതിലൂടെ വീടിന് ശല്ല്യമായ പ്രാണികളെ നിഷ്‌പ്രയാസം തുരത്താൻ കഴിയും.

മല്ലികപ്പൂവ്

കൊതുകിനെ വളരെയെളുപ്പം തുരത്താൻ സഹായകമായ മാർഗമാണ് മല്ലികപ്പൂവ് ഉപയോഗിച്ച്‌ ചെയ്യാവുന്നത്. . കുറച്ച്‌ മല്ലികപ്പൂവെടുത്ത് ഓരോ മുറികളിലും വിതറുന്നതോടെ കൊതുകില്‍ നിന്നും മുക്തി ലഭിക്കും.കർപ്പൂരവും വെള്ളവും മിക്സ് ചെയ്ത് റൂമുകളില്‍ സ്പ്രേ ചെയ്യുന്നത് പാറ്റ, പല്ലി കൊതുക് തുടങ്ങിയ ജീവികളില്‍ നിന്നും വളരെ വേഗം മുക്തി ലഭിക്കാൻ സഹായിക്കും.
https://chat.whatsapp.com/CXxkV9ghbsLHtvMHiR7HeG

സാൾട്ട് വാട്ടർ സ്പ്രേ

വീട്ടിനുള്ളിൽ ഈച്ച ശല്യം കലശലാണെങ്കിൽ ഇത് ഒഴിവാക്കാനുള്ള ചിലവു കുറഞ്ഞതും ഏറ്റവും എളുപ്പമുള്ളതുമായ മാർഗ്ഗമാണ് ഉപ്പുവെള്ളം. പണ്ടു മുതലേ ഉപയോഗിച്ചു വരുന്നതും ഏറ്റവും ഫലപ്രദമായതുമായ ഒരു പരിഹാരമാർഗമാണ് ഇത്. ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ഉപ്പ് കലർത്തി നന്നായി ഇളക്കുക. ഈ ദ്രാവകം ഒരു സ്പ്രേ കുപ്പിയിലേക്ക് പകർത്തി ഒഴിച്ചശേഷം വീടിനുള്ളിലും പരിസരങ്ങളിലും ഈച്ചകൾ പതിവായി പറക്കുന്നിടത്ത് ഇത് പ്രയോഗിക്കുക. ഉപ്പിലെ ലവണ രസം ഈച്ചകളെ ഏറ്റവും ഫലപ്രദമായി അകറ്റിനിർത്തും. ഈച്ചകളെ വീട്ടിൽനിന്നും ഒഴിവാക്കാനായി എളുപ്പത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ തേടുകയാണ് ഉറപ്പായും ഇത് നിങ്ങളെ സഹായിക്കും.

പുതിന – തുളസി വിദ്യ

പുതിനയും തുളസിയും ഈച്ചകളെ ഏറ്റവും മികച്ച രീതിയിൽ അകറ്റിനിർത്തുന്ന റിപ്പല്ലെന്റുകളാണ്. പ്രത്യേകിച്ചും പുതിനയുടെ രൂക്ഷ സുഗന്ധം ഇവയെ ആട്ടിയോടിക്കും. കുറച്ച് തുളസിയിലകളും പുതിനാ ഇലകളും എടുത്ത് ഇതിലേക്ക് അല്പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അല്പം വെള്ളവും കൂടി ചേർത്ത് മിക്സ് ചെയ്ത് ഒരു സ്പ്രേ കുപ്പിയിലേക്ക് പകർത്തി ഒഴിച്ച് ഈച്ച ശല്യം ഉള്ള പ്രദേശങ്ങളിൽ പ്രയോഗിക്കുക. പിന്നെ അവിടെ ഈച്ചകളുടെ പൊടിപോലും കാണില്ല.

വിനാഗിരി വിദ്യ

നിങ്ങളുടെ അടുക്കളയിലെ വിനാഗിരി ഉപയോഗിച്ചുകൊണ്ട് ഈച്ചകളെ ഫലപ്രദമായ രീതിയിൽ തുരത്താൻ കഴിയും എന്നറിയാമോ? ഒരു പാത്രത്തിൽ കുറച്ച് വിനാഗിരി ഒഴിച്ച് വയ്ക്കുക. ഈ പാത്രത്തിന് ഉപരിതലം ഒരു പ്ലാസ്റ്റിക് റാപർ ഉപയോഗിച്ച് പൊതിയുക. ഇതിനു മുകളിലായി വളരെ ചെറിയ ദ്വാരങ്ങൾ ഇടുക. വിനാഗിരിയുടെ മണം ഈച്ചകളെ എളുപ്പത്തിൽ ആകർഷിക്കാൻ വഴിയൊരുക്കും. എന്നാൽ പാത്രത്തിന് ഉള്ളിൽ കയറി കഴിയുമ്പോൾ അവയുടെ കഥ കഴിയുകയും ചെയ്യും.

പഞ്ചസാരയും കുരുമുളകും ചേർത്ത പാൽ

എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ കണ്ടെത്താവുന്ന മൂന്ന് ചേരുവകൾ ഉപയോഗിച്ചുകൊണ്ട് ഈച്ചകളെ തുരത്താനുള്ള മികച്ച പരിഹാരവിധി തയ്യാറാക്കി എടുക്കാനാവും. ഒരു ഗ്ലാസ് പാലിൽ 3 സ്പൂൺ പഞ്ചസാരയും 1 സ്പൂൺ കുരുമുളകും ചേർത്ത് കുറച്ചുനേരം തിളപ്പിക്കുക. ഈ ദ്രാവകം തണുത്തു കഴിയുമ്പോൾ ഈച്ചകളുടെ ശല്യമുള്ള സ്ഥലത്ത് സൂക്ഷിക്കുക. സ്വാഭാവികമായും വീടിന്റെ മുഴുവൻ ഭാഗങ്ങളിലുള്ള ഈച്ചകളെ ഇത് ആകർഷിക്കുകയും അവയെ എളുപ്പത്തിൽ കൊല്ലുകയും ചെയ്യും.

ഇഞ്ചി സ്പ്രേ

ഈച്ചകളുടെ പ്രചരണം ഒഴിവാക്കാനായി ഇഞ്ചി കൊണ്ട് പരിഹാരമുണ്ട്. ഒരു കപ്പ് വെള്ളത്തിൽ 1 ടീസ്പൂൺ ഇഞ്ചി ചതിച്ച് ചേർത്ത് കലർത്തി നന്നായി ഇളക്കുക. ഇഞ്ചിയുടെ രൂക്ഷഗന്ധം ഈച്ചകൾക്ക് താങ്ങാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഈച്ചകളെ അകറ്റാനായി അടുക്കളയിലും മറ്റ് ഈച്ച സാധ്യതയുള്ള വീടിൻ്റെ ഭാഗങ്ങളിലും ഈ മിശ്രിതം തളിക്കുക

ഉപ്പും മഞ്ഞളും

നിങ്ങളുടെ അടുക്കളയിൽ നിന്ന് കുറച്ച് ഉപ്പും മഞ്ഞളും എടുത്ത് അല്പം വെള്ളത്തോടൊപ്പം ചേർത്ത് കൂട്ടിക്കലർത്തി വീടിനുള്ളിൽ മുഴുവൻ തളിക്കണം. പ്രത്യേകിച്ചും വീടിനുള്ളിലെ ഈച്ച ശല്യം കുറയ്ക്കുന്നതിനുള്ള ഏറ്റവും ലളിതമായ വീട്ടുവൈദ്യമാണിത്.

പ്രകൃതിദത്തമായതും ദൂഷ്യഫലങ്ങൾ ഒന്നും ഇല്ലാത്തതുമായ ഇത്തരം പൊടിക്കൈകളെല്ലാം ഏറ്റവും ഫലപ്രദമായ രീതിയിൽ നിങ്ങളുടെ വീടിൻറെ പരിസരങ്ങളിൽ നിന്നും ഈച്ചയെ തുരത്താൻ സഹായിക്കും എന്ന് ഉറപ്പാണ്. എങ്കിൽ തന്നെയും ഇതിനേക്കാളെല്ലാം ഉപരിയായി ഇക്കാര്യത്തിൽ നിങ്ങൾ ഏറ്റവും ശ്രദ്ധയോടെ ആദ്യം ചെയ്യേണ്ട ചില നടപടികൾ ഉണ്ട്

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

ഈച്ചകളെ തുരത്താൻ ഏറ്റവും ആദ്യം ചെയ്യേണ്ടുന്ന കാര്യം വീട് ഏറ്റവും വൃത്തിയായി പരിപാലിക്കുക എന്നതാണ്. അടുക്കളയുടെയും ബാത്റൂമിന്റെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം, കാരണം ഈയിടങ്ങളിലാണ് ഈച്ചകൾ പെട്ടെന്നു വാസമുറപ്പിക്കുന്നത്. വീട്ടിൽ ചപ്പു ചവറുകളും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം

മാലിന്യങ്ങൾ നിക്ഷേപിക്കുന്നയിടം വീടിന്റെ പരിസരങ്ങളിൽ ആണെങ്കിൽ ഇത് പൂർണമായും അടച്ചുറപ്പുള്ളതാക്കിയിരിക്കണം. മാത്രമല്ല കഴിവതും വേഗത്തിൽ മാലിന്യം സംസ്കരിക്കാനും ശ്രദ്ധിക്കുക.

വെളിച്ചത്തോട് ആകർഷിക്കപ്പെടുന്നവയാണ് ഈച്ചകൾ അടക്കമുള്ള പണികളെല്ലാം. അതുപോലെതന്നെ ഇരുട്ടുള്ള ഭാഗത്തേക്ക് ഇവയധികം കടന്നുവരാറുമില്ല. കഴിയുന്ന അവസരങ്ങളിലെല്ലാം വീട്ടിലുള്ളിലും മുറിയിലും ഒക്കെ ആവശ്യത്തിലധികം വെളിച്ചം വേണ്ടെന്ന് വെക്കുക. ഒരു മാറ്റം ഈച്ചകളുടെ കടന്നുവരവ് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കുo