ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിര്‍ത്തിയോ… എങ്കിൽ ഭാവിയില്‍ സെക്‌സ് ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹത്തെ കുറയ്ക്കും ; മാത്രമല്ല ശരീരത്തിലും മനസിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും ; നിങ്ങളുടെ ശരീരത്തിനുണ്ടാകാന്‍ പോകുന്ന ദോഷകരമായ മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിര്‍ത്തിയാല്‍ എന്തെങ്കിലും മാറ്റം ശരീരത്തിനുണ്ടാകുമോയെന്ന് പലര്‍ക്കും സംശയം ഉണ്ട്.

എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തിലും മനസിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ആദ്യത്തേത് ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനമാണ്. ലൈംഗിക വികാരത്തെ ഉണര്‍ത്തുന്ന ഹോര്‍മോണുകളാണ് ഈസ്ട്രജനും ഓക്‌സിടോസിനും ഇവ നല്ല മാനസികാവസ്ഥയ്ക്കും നല്ല വ്യക്തി ബന്ധത്തിനും സഹായിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗിക ബന്ധം നിര്‍ത്തുമ്പോള്‍ ഈ ഹോര്‍മോണുകളുടെ അളവും ശരീരത്തില്‍ കുറയുന്നു. ഇത് നിങ്ങളുടെ മാനസികാവസ്ഥയേയും എനര്‍ജി ലെവലിനെയും ബാധിക്കും. കൂടാതെ ഭാവിയില്‍ സെക്‌സ് ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹത്തെയും കുറയ്ക്കും.

ലൈംഗിക ബന്ധം നിര്‍ത്തുന്നത് യോനിയിലേക്കുള്ള രക്തയോട്ടം കുറയും അതിനാല്‍ യോനിയിലെ ലൂബ്രിക്കേഷനും ഇലാസ്റ്റികതയും കുറയും. ഇത് പിന്നീടുള്ള നിങ്ങളുടെലൈംഗിക ബന്ധത്തെ ദോഷകരമായി ബാധിക്കും.

കൂടാതെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂടും. എന്‍ഡോര്‍ഫിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം. മറ്റൊന്ന് പ്രതിരോധ ശേഷി കുറയുന്നതാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പ്രതിരോധ ശേഷി കൂട്ടുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.