കോട്ടയത്തിന്റെ വികസനം തകർത്ത എൽഡിഎഫിനെതിരെ ജനങ്ങൾ പകരം ചോദിക്കും – തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തിന്റെ വികസനം തകർത്ത സർക്കാരിനെതിരെ പകരം ചോദിക്കാൻ വോട്ടർമാർ തയ്യാറാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കോട്ടയം മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയത്തിന്റെ വികസനം കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് എൽ ഡി എഫ് സർക്കാർ തകർത്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ ഓരോ പ്രവർത്തനങ്ങളും തകർത്ത് കളയാനുള്ള ശ്രമമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്.

ചിങ്ങവനത്ത് സ്‌പോട്‌സ് കോംപ്‌ളക്‌സ് നിർമ്മിക്കാൻ കഴിഞ്ഞ സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകി. എന്നാൽ മുന്ന് വർഷമായിട്ടും ഒന്നും ചെയ്തിട്ടില്ല. രാജീവ് ഗാന്ധിയുടെ പേര് മാറ്റിയാൽ മാത്രമേ ഇൻഡോർ സ്റ്റേഡിയത്തിന് അനുമതി നൽകു എന്നായിരുന്നു സർക്കാർ നിലപാട്. 32 കോടി രൂപ അനുവദിച്ച , കെ.എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സ്ഥലം ഏറ്റെടുത്ത് നൽകാൻ പോലും സർക്കാർ ഇത് വരെ തയ്യാറായിട്ടില്ല. ഇത്തരത്തിൽ വികസനം തകർത്തവർക്കെതിരെ പ്രതികാരം ചെയ്യാനുള്ള അവസരമായി തിരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസ് ലൂക്കോസ് അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് , നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന , മുൻ എംപി ജോയി എബ്രഹാം , ഇ.ജെ ആഗസ്തി , സണ്ണി തെക്കേടം, അസീസ് ബഡായി, നാട്ടകം സുരേഷ് , ഫിലിപ്പ് ജോസഫ് , എസ്. രാജീവ് ,കുഞ്ഞ് ഇല്ലംപള്ളി, കുഞ്ഞുമോന്‍ മേത്തര്‍, ടി.സി റോയി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി.സി അരുൺ, യു.കെ ഭാസി ,മോഹന്‍ കെ.നായര്‍, എസ്.ഗോപകുമാര്‍, ജോസഫ് ചാമക്കാല

നന്തിയോട് ബഷീർ, ജയകൃഷ്ണന്‍,  എന്നിവർ പ്രസംഗിച്ചു.