പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകൾക്ക് കുടുംബശ്രീ വക ആദരം: സംഘടിപ്പിച്ചത് കുമരകം ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് കുടുംബശ്രീ
സ്വന്തം ലേഖകൻ
കുമരകം: എസ്എസ്എൽസി, പ്ലസ് ടു, പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകൾക്ക് അനുമോദനങ്ങളുമായി കുടുംബശ്രീ.
കുമരകം ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് കുടുംബശ്രീ എ.ഡി.എസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഭാസംഗമ പരിപാടി സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ പി.കെ സേതുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബശ്രീ ഓഫീസിൽ പതിനാലു വർഷം സ്തുത്യർഹമായ സേവനം അനുഷ്ടിച്ച അക്കൗണ്ടൻ്റ് സ്മിത. കെ. സോമൻ, നാഷണൽ സ്കൂൾ വടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ കേരളാ ടീം അംഗം ശ്രീലക്ഷ്മി രജീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി.
സിഡിഎസ് ചെയർപേർസൺ ഉഷാ സലി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെർപേർസൺ രജിത കൊച്ചുമോൻ,അംഗം ശ്രുതി ശ്രീജിത്ത്, എഡിഎസ് അംഗങ്ങളായ ലൈല ശ്രീധരൻ,രമ്യാ ഷിജോ,ബിന്ദു സുരേഷ്, കുമാരി ജയൻ, ബിന്ദു അനിൽ എന്നിവർ നേതൃത്വം നൽകി