തൃശൂരിൽ യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം, ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ

Spread the love

ഭാര്യയെ തലക്കടിച്ച്‌ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ  പോലീസ് പിടികൂടി. തൃശ്ശൂര്‍ ജില്ലയിലെ മാള പുത്തന്‍ചിറ കുപ്പന്‍ ബസാര്‍ സ്വദേശിയായ  ലിബിന്‍ (40) നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇക്കഴിഞ്ഞ 22 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് വിറകുകൊള്ളി കൊണ്ട് തലക്കടിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയില്‍ ഭാര്യ വീട്ടില്‍ വെച്ചാണ് ലിബിന്‍ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം യുവാവ് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കേണിച്ചിറ സ്റ്റേഷന്‍ പരിധിയിലെ പാപ്ലശേരിയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ഇരിങ്ങാലക്കുട പൊലീസിന് കൈമാറി. കേണിച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്‌.ഒ ടി. ജി ദിലീപ്, പൊലീസ് ഉദ്യോഗസ്ഥരായ സനല്‍, പ്രിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ലിബിനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group