
കോട്ടയം: മർച്ചന്റ് അസോസിയേഷൻ കോട്ടയം ടൗൺ യൂണിറ്റ് തിരഞ്ഞെടുപ്പിൽ വിമത വിഭാഗത്തിലെ 37 പേരും പരാജയപ്പെട്ടു.
ടി ഡി ജോസഫ്, എകെഎൻ പണിക്കർ , സി.എ ജോൺ, നൗഷാദ് പനച്ചിമൂട്ടിൽ എന്നിരുടെ നേതൃത്വത്തിൽ മൽസരത്തിനിറങ്ങിയ ഔദ്യോഗിക പക്ഷത്തെ എല്ലാവരും വിജയിച്ചു.
ഇതോടെ വിമത വിഭാഗത്ത് നിന്ന് കാലങ്ങളായി വിജയിച്ചു വന്നിരുന്ന ഒരു സീറ്റ് കൂടി ഇത്തവണ ഇവർക്ക് നഷ്ടപ്പെട്ടു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം അർദ്ധരാത്രിയോട് കൂടിയാണ് വന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഔദ്യോഗിക പക്ഷത്തു നിന്നും വിജയിച്ചവർ ഇവരാണ്.
സാലാം കുട്ടി കിഴക്കേത്തറ, അബ്ദുൽസലാം പി കെ, കെ ഓ അബൂബക്കർ, അനീഷ് കുമാർ, അരുൺ മർക്കോസ്, ബാലാജി ഷിൻഡേ, വി.സി ചാണ്ടി, ഫാസിൽ എം, പി.ബി ഗിരീഷ്, കെ എസ് ഗോപാലകൃഷ്ണൻ, മുഹമദ് റഫീഖ്, ജേക്കബ് ജോർജ്, വി.ആർ ജമാൽ, ജിന്നി സെബാസ്റ്റ്യൻ, സി.എ ജോൺ, ടി ഡി ജോസഫ്, ജോസഫ് ചാക്കോ, ജോസഫ് കുര്യൻ, പി കെ മധുസൂദനൻ, എസ്. മുരളീധരൻ, കെ.എ നാസർ, നൗഷാദ് പനച്ചിമൂട്ടിൽ, കെ.പി നൗഷാദ്, എ.കെ എൻ പണിക്കർ, ഫിലിപ്പ് മാത്യു തരകൻ,പിപ്പു ജോസഫ്, കെ.പി രാധാകൃഷ്ണൻ, കെ.യു രാജു, പി.എസ് രത്നാകര ഷേണായി, റിയാസ് ഹൈദർ , സാബു പുളിമൂട്ടിൽ, സജീവ് തോമസ്, യു.എം സലിം,സിബി ദേവസ്യ, എ.എ തോമസ് – തോമസുകുട്ടി ജേക്കബ്, വിനോദ് മാർക്കോസ് എന്നിവരാണ് ഇനി കോട്ടയം ടൗൺ മർച്ചന്റ് അസോസിയേഷനെ നയിക്കുന്നത്