
ബാര്‍ കോഴ വിവാദം: ക്രൈം ബ്രാഞ്ച് സംഘം ഇടുക്കിയിലേക്ക്; പണപ്പിരിവില്‍ ആദായ നികുതി വകുപ്പും പരിശോധന തുടങ്ങി; വെട്ടിലായി ബാറുടമകൾ
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാളെ ഇടുക്കിയിലെത്തും.
ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. അനിമോനില്‍ നിന്ന് മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്.
ക്രൈംബ്രാഞ്ചിന് അനിമോൻ നല്‍കുന്ന മൊഴിയനുസരിച്ചായിരി’ക്കും തുടർനീക്കം. യോഗത്തില്‍ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്സും യോഗം നടന്ന ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ബാറുടമകളെ കൂടുതല്‍ വെട്ടിലാക്കി സംഭവത്തില്‍ ആദായനികുതി വകുപ്പും പരിശോധന തുടങ്ങി. പണപ്പിരിവിനെ കുറിച്ചാണ് പരിശോധന നടക്കുന്നത്.
Third Eye News Live
0