play-sharp-fill
പക്ഷിപ്പനി: മണർകാട് വളര്‍ത്തുപക്ഷികളെ ശനിയാഴ്ച സംസ്കരിച്ച് അണുനശീകരണം നടത്തും

പക്ഷിപ്പനി: മണർകാട് വളര്‍ത്തുപക്ഷികളെ ശനിയാഴ്ച സംസ്കരിച്ച് അണുനശീകരണം നടത്തും

സ്വന്തം ലേഖകൻ

കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്‍റെ മണർകാട് പ്രാദേശിക കോഴി വളർത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അധികൃതർ നിരീക്ഷണം ശക്തമാക്കി.

രോഗബാധ കണ്ടെത്തിയ സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തുപക്ഷികളെയും ശനിയാഴ്ച കൊന്ന് ശാസ്ത്രീയമായി സംസ്കരികരിച്ച്‌ അണുനശീകരണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 29 വരെ മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡുകളിലെയും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, അതിരമ്ബുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്ബാടി, മീനടം, കറുകച്ചാല്‍, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട പഞ്ചായത്തുകളിലും കോഴി, താറാവ്, കാട, മറ്റു വളർത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) തുടങ്ങിയവയുടെ വില്പനയും കടത്തലും നിരോധിച്ചിട്ടുണ്ട്.