
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. 3 ജില്ലകളില്‍ ഓറഞ്ച് അലർട്ടും 9 ജില്ലകളില്‍ യെല്ലോ അലർട്ടും തുടരുകയാണ്. അതേസമയം ഇരട്ട ന്യൂനമർദ്ദത്തിൻ്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മെയ് മാസത്തില്‍ ലഭിക്കേണ്ട വേനല്‍മഴയേക്കാള്‍ അധികം ഇത്തവണ ലഭിച്ചിട്ടുണ്ട്.
തെക്ക് – കിഴക്കൻ അറബിക്കടലില്‍ കേരള തീരത്തിനു അരികെയും, ബംഗാള്‍ ഉള്‍ക്കടലിലുമാണ് ന്യുനമർദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത 5 ദിവസം കൂടി സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തീരദേശ – മലയോര മേഖലകളില്‍ കനത്ത ജാഗ്രത നിർദേശവും, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിലക്ക് തുടരുകയാണ്. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളില്‍ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


