തായ്ലൻഡില്‍ വിനോദയാത്രയ്ക്കു പോയ മലയാളി മോഷണശ്രമം ചെറുക്കുന്നതിനിടെ വെടിയേറ്റു മരിച്ചു; മലയാറ്റൂര്‍ സ്വദേശിയുടെ മൃതദേഹം വിട്ടുകിട്ടുക കേസ് അന്വേഷണം പൂര്‍ത്തിയായ ശേഷം: ഇടപെട്ട് ഇന്ത്യൻ എംബസി

Spread the love

കാലടി: വിനോദയാത്രയ്ക്കായി തായ്ലൻഡില്‍ പോയ മലയാളി വെടിയേറ്റു മരിച്ചു.

video
play-sharp-fill

മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് വർഗീസിന് വെടിയേറ്റത്.

സഞ്ചാരത്തിനിടെ വർഗീസിനു നേർക്കു മോഷണശ്രമം നടന്നുവെന്നും അതിനെ ചെറുത്തപ്പോള്‍ വർഗീസിനെ മോഷ്ടാക്കള്‍ വെടിവച്ചു വീഴ്‌ത്തിയെന്നുമാണു ലഭിച്ച വിവരം.
വർഗീസിന്റെ പക്കല്‍ നിന്ന് പണം അടക്കം മോഷണം പോയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസം മുൻപാണ് വർഗീസ് തായ്ലൻഡിലേക്ക് വിനോദയാത്ര പോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തായ്ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. 30 വർഷമായി മുംബൈയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

തായ്ലൻഡില്‍ കേസ് അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടാൻ സാധ്യതയുള്ളു. ഇന്ത്യൻ എംബസി ഇടപെട്ടിട്ടുണ്ടെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടി എടുത്തിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു.