![ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് :നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് :നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല.](https://i0.wp.com/thirdeyenewslive.com/storage/2024/05/WhatsApp-Image-2024-05-22-at-5.04.42-PM.jpeg?fit=701%2C935&ssl=1)
ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് :നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല.
കഴക്കൂട്ടം: ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഇ പി ജയരാജന് ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തിലായിരുന്നു പരാതി.
നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ലെന്നും കോടതി നിര്‍ദേശപ്രകാരമെങ്കില്‍ കേസെടുക്കാമെന്നും പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇ പി ജയരാജന് ഡിജിപിക്ക് നല്കിയ പരാതി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷിച്ചത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്, ബിജെപി നേതാവ് ശോഭ സുന്ദ്രന്, ടി ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. പരാതിയില്‍ ഇ പി ജയരാജന്റെയും മകന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ ആരോപണവിധേയരെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു.
Third Eye News Live
0