നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തിയിട്ടു, ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി, ഡ്രൈവർക്കെതിരെ നാട്ടുകാർ പരാതി നൽകി

Spread the love

 

പത്തനംതിട്ട: കോന്നി നടുറോഡിൽ ബസ് നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി. പുനലൂർ-മൂവാറ്റുപുഴ പാതയിലാണ് ഡ്രൈവർ ബസ് നിർത്തിയിട്ടത്. ഇന്നലെ രാത്രിയിലാണ് കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാർ റോഡിൻ്റെ മധ്യഭാഗത്ത് ബസ് നിർത്തിയശേഷം ഭക്ഷണം കഴിക്കാനായി പോയത്. നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകി.

 

വൈകിട്ട് ആറ് മണിക്ക് കട്ടപ്പന ഡിപ്പോയിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം ബസ് കോന്നി ടൗണിലെത്തിയപ്പോൾ റോഡിന് നടുവിൽ പാർക്ക് ചെയ്യുകയായിരുന്നു. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ബസിലെ യാത്രക്കാരും സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുകയായിരുന്നു.

 

നടുറോഡിലാണ് ബസ് കിടക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാണങ്കിലും, തനിക്ക് വിശക്കുന്നെന്ന് പറഞ്ഞ് ഡ്രൈവർ ഹോട്ടലിലേക്ക് കയറുകയായിരുന്നു.bപുനലൂർ-മൂവാറ്റുപുഴ പാത സ്ഥിരം അപകടങ്ങൾ നടക്കുന്ന സ്ഥലമാണ്. അത്തരം ഒരു സ്ഥലത്ത് അപകടം ക്ഷണിച്ചു വരുത്തുന്ന പ്രവർത്തിയാണ് കെഎസ്ആർടിസിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group