
കാറിൽ പോകുന്നതുപോലെ ഇനി വേഗത്തിൽ പോകാം ; പുതിയ എ.സി പ്രീമിയം ഫാസ്റ്റിന്റെ ആദ്യ സർവ്വീസ് തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി എറണാംകുളത്തേക്ക് ആരംഭിച്ചു ; എസി പ്രീമിയം സൂപ്പര്‍ ഫാസ്‌റ്റിന്‍റെ നിരക്കുകള്‍ ഇപ്രകാരം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുതിയ എ.സി പ്രീമിയം ഫാസ്റ്റിന്റെ ആദ്യ സർവ്വീസ് തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി എറണാംകുളത്തേക്ക് ആരംഭിച്ചു. സുഖകരമായ ദീര്‍ഘയാത്ര ഇഷ്‌ടപ്പെടുന്നവര്‍ക്കായി ഇന്ന് കെഎസ്ആര്‍ടിസി ആരംഭിച്ച എസി പ്രീമിയം സൂപ്പര്‍ ഫാസ്‌റ്റിന്‍റെ നിരക്കുകള്‍ കെഎസ്ആർടിസി പ്രഖ്യാപിച്ചു.
ബസിന്‍റെ ആദ്യ സര്‍വ്വീസ് തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി എറണാകുളത്തേക്കും തിരിച്ചുമാണ്. തിരുവനന്തപുരത്തു നിന്ന് പുലര്‍ച്ചെ 5.30ന് തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്‌റ്റാന്‍ഡില്‍ നിന്ന് യാത്രയാരംഭിക്കുന്ന ബസ് രാവിലെ 11.05ന് എറണാകുളത്തെത്തിച്ചേരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരികെ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് എറണാകുളത്തു നിന്ന് കോട്ടയം വഴി രാത്രി 7.35ന് തിരുവനന്തപുരം തമ്പാനൂര്‍ ബസ്‌റ്റാന്‍ഡിലെത്തും. പ്രധാനപ്പെട്ട ബസ്‌റ്റാന്‍ഡുകള്‍ കയറി സര്‍വ്വീസ് നടത്തുന്ന ഈ സര്‍വ്വീസിന് 21 സ്‌റ്റോപ്പുകളുണ്ട്.
ടാറ്റയുടെ 3300CC ഡീസല്‍ എഞ്ചിൻ കരുത്തില്‍ പ്രവർത്തിക്കുന്ന 40 സീറ്റുകളുള്ള ഏ.സി പ്രീമിയം സൂപ്പർഫാസ്റ്റ് ആണ് ഇന്ന് മുതല്‍ സർവീസ് ആരംഭിച്ചത്. ഗതാഗത വകുപ്പ് മന്ത്രി നേരിട്ടെത്തി ബസ് ഓടിച്ച് പുതിയ ബസിന്റെ കാര്യക്ഷമത വിലയിരുത്തുകയുണ്ടായി.
35 പുഷ് ബാക്ക് സീറ്റുകളും ഓരോ സീറ്റിനും സീറ്റ് ബെല്‍റ്റുകളും ഫൂട്ട് റെസ്റ്റുകളിലും മൊബൈല്‍ ചാർജിങ് പോർട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണങ്ങളാല്‍ എ സി പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ വശങ്ങളിലെ ഗ്ലാസ്സുകള്‍ നീക്കാനുള്ള സൗകര്യവുമുണ്ട്.
ബസിന്‍റെ നിരക്കുകള്‍ ഇങ്ങനെ
- തിരുവനന്തപുരം-വെഞ്ഞാറമൂട് 60 രൂപ
- തിരുവനന്തപുരം-കൊട്ടാരക്കര 120 രൂപ
- തിരുവനന്തപുരം-അടൂര്‍ 150 രൂപ
- തിരുവനന്തപുരം-ചെങ്ങന്നൂര്‍ 190 രൂപ
- തിരുവനന്തപുരം-തിരുവല്ല 210 രൂപ
- തിരുവനന്തപുരം-കോട്ടയം 240 രൂപ
- തിരുവനന്തപുരം-തൃപ്പൂണിത്തുറ 330 രൂപ
- തിരുവനന്തപുരം-എറണാകുളം 350 രൂപ