എംഡിഎംഎയും കഞ്ചാവുമായി കാസർകോട് ഒരാൾ പിടിയിൽ

Spread the love

കാസർകോട് : ലഹരി വസ്തുക്കളുമായി കാസർകോട് ഒരാളെ അറസ്റ്റ് ചെയ്തു. കാസർകോ‍ട് കാനത്തുങ്കര സ്വദേശി മുഹമ്മദ്‌ ഹനീഫാണ് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാളില്‍ നിന്നും 23 ഗ്രാം മെത്തഫിറ്റാമിനും10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സ്പെഷ്യല്‍ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ അമല്‍ രാജവനാണ് പ്രതിയെ പിടികൂടാൻ നേതൃത്വം നല്‍കിയത്.

അസി എക്സൈസ് ഇൻസ്പെക്ടർമാരായ ജെയിംസ് എബ്രഹാം കുറിയോ, ജനാർദ്ദനൻ കെഎ, പ്രിവന്റീവ് ഓഫീസർമാരായ നൗഷാദ് കെ, പ്രസാദ് എംഎം, സിവില്‍ എക്സൈസ് ഓഫീസർമാരായ, നസറുദ്ദീൻ എകെ, സോനു സെബാസ്റ്റ്യൻ, അരുണ്‍ ആർകെ, വനിത സിവില്‍ എക്‌സൈസ് ഓഫീസർ ഫസീല ടി, സിവില്‍ എക്‌സൈസ് ഓഫീസർ ഡ്രൈവർമാരായ ക്രിസ്റ്റീൻ പിഎ, വിജയൻ പിഎസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, ചേർത്തല അരൂരില്‍ കുട്ടികളെ ഉന്നമിട്ട് വില്‍പ്പനയ്ക്കെത്തിച്ച 2000ത്തിലധികം കഞ്ചാവ് മിഠായികളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ് കുമാർ എന്നിവരെയാണ് അറസ്റ്റിൽ ആക്കിയത് . കുട്ടികള്‍ക്ക് വില്‍ക്കാനായി സൂക്ഷിച്ചിരുന്ന മിഠായികളും, കഞ്ചാവും, പത്ത് കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഇവരില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]