play-sharp-fill
വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ് മെയ് 26 – ന്

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ് മെയ് 26 – ന്

ദുബായ് : വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ്  മെയ് 26 -ന് ദുബായ് ലാവെൻഡർ ഹോട്ടലിൽ സംഘടിപ്പിക്കും.

സമ്മേളനത്തോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിലിൻ്റെയും കേരള നോളജ് ഇക്കണോമി മിഷൻ്റെയും (കെ.കെ.ഇ.എം) സംയുക്ത സംരംഭ പ്രവർത്തനങ്ങൾ എം വി ഗോവിന്ദൻ എം എൽ എ പ്രഖ്യാപിക്കും.

ആഗോള വ്യവസായ ആവശ്യകതകൾക്ക് അനുസൃതമായി കേരളത്തിലെ യുവാക്കളുടെയും പ്രൊഫഷണലുകളുടെയും വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനും, തൊഴിൽ അന്വേഷകരെയും തൊഴിൽ സംരംഭകരേയും തമ്മിൽ ബന്ധിപ്പിയ്‌ക്കുന്നതിനും വേണ്ടി കേരള സർക്കാർ രൂപീകരിച്ച കേരള നോളജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ പ്രോത്സാഹിപ്പിയ്ക്കുന്നതിന് വേൾഡ് മലയാളി കൗൺസിലുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ കോൺഫറൻസിൽ അവതരിപ്പിയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. പി.വി ഉണ്ണികൃഷ്ണൻ (മെമ്പർ സെക്രട്ടറി, കേരള ഡവലപ്‌മെൻ്റ് ആൻ്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ: കെ-ഡിസ്‌ക്), ഡബ്ലിയു എം സി ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി, ഡബ്ലിയു എം സി മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡണ്ട് ഷൈൻ ചന്ദ്രസേനൻ, എൻ.എം. പണിയ്ക്കർ (ഡബ്ലിയു എം സി മിഡിൽ ഈസ്റ്റ് റീജിയൺ ഗുഡ്‌വിൽ അംബാസിഡർ), ബിജു സോമൻ (കെ.കെ.ഇ.എം കോർഡിനേറ്റർ), ഡോ. ജെറോ വർഗീസ് (ഡബ്ലിയു എം സി മിഡിൽ ഈസ്റ്റ് റീജിയൺ ജനറൽ സെക്രട്ടറി), രാജേഷ് പിള്ള (ഡബ്ലിയു എം സി ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി), (മനോജ് മാത്യു (ഡബ്ലിയു എം സി മിഡിൽ ഈസ്റ്റ് റീജിയൺ ട്രഷറാർ), ഷാജി ഡി.ആർ (ജനറൽ കൺവീനർ), ഡയസ് ഇടിക്കുള (കൺവീനർ, കെ.കെ.ഇ.എം), വ്യവസായ പ്രമുഖർ എന്നിവർ  സംസാരിക്കും.

പരിപാടിയുടെ ഭാഗമായി ഡബ്ലിയു എം സി മിഡിൽ ഈസ്റ്റ് റീജിയണിലെ വിവിധ പ്രോവിൻസുകളുടെ കലാപരിപാടികളും സംഘടിപ്പിക്കും.