വീടിൻറെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു ;മഴയിൽ കുതിർന്നിരുന്ന പഴയ വീടിൻ്റെ ചുമരാണ് ഇടിഞ്ഞ് വീണത്

Spread the love

തിരുവനന്തപുരം : പോത്തൻകോട് വീടിൻറെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകല (61) ആണ് മരിച്ചത്.

video
play-sharp-fill

മഴയിൽ കുതിർന്നിരുന്ന പഴയ വീടിൻ്റെ ചുമരാണ് ഇടിഞ്ഞ് വീണത്. പുതിയ വീട് നിർമ്മിച്ചപ്പോൾ പഴയ വീട് പൂർണ്ണമായും ഇടിച്ച് മാറ്റിയിരുന്നില്ല.

ഇതിന് സമീപത്തു നിന്ന ശ്രീകലയുടെ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group