ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന്; തിരുവല്ല നിരണം ബിലീവേഴ്‌സ്‌ കണ്‍വെൻഷൻ സെൻ്ററില്‍ അന്തിമോപചാരമര്‍പ്പിക്കാൻ ആയിരങ്ങള്‍….

Spread the love

കോട്ടയം: കാലംചെയ്‌ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും.

video
play-sharp-fill

തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേണ്‍ ചർച്ച്‌ കത്തീഡ്രലില്‍ വച്ച്‌ രാവിലെ 11 മണിക്കാണ് സംസ്കാരം. തിരുവല്ല നിരണം ബിലീവേഴ്‌സ്‌ കണ്‍വെൻഷൻ സെൻ്ററില്‍ നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാൻ എത്തിയത്.

സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളുടെയാണ് സംസ്കാരം നടക്കുക.9.15 ന് പൊലീസ് ഗാർഡ് ഓഫ് ഓണർ നല്‍കും. 9 മണിവരെയാണ് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ പൊതുദർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. അമേരിക്കയില്‍ വെച്ചുണ്ടായ അപകടത്തില്‍ ആണ് അത്തനേഷ്യസ് യോഹാൻ അന്തരിച്ചത്.