play-sharp-fill
കോട്ടയത്ത് റെഡ് അലർട്ട്: അതിതീവ്ര മഴയെത്തുടർന്ന്  രാത്രികാല യാത്ര നിരോധിച്ചു

കോട്ടയത്ത് റെഡ് അലർട്ട്: അതിതീവ്ര മഴയെത്തുടർന്ന് രാത്രികാല യാത്ര നിരോധിച്ചു

 

കോട്ടയം: അതിതീവ്ര മഴയെത്തുടർന്ന് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ സാഹചര്യത്തെത്തുടർന്ന് കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയുള്ള രാത്രികാല യാത്രകൾ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. മേയ് 20, 21 തിയതികളിലാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തര സാഹചര്യത്തിൽ സഞ്ചരിക്കേണ്ടി വരുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും മുൻകൂർ അനുമതി തേടുകയും ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.