play-sharp-fill
സുവർണ്ണാവസരം ; ജര്‍മ്മനിയിലേയ്ക്ക് നിരവധി ഒഴിവുകൾ ; 3 ലക്ഷം വരെ ശമ്പളം; അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 25

സുവർണ്ണാവസരം ; ജര്‍മ്മനിയിലേയ്ക്ക് നിരവധി ഒഴിവുകൾ ; 3 ലക്ഷം വരെ ശമ്പളം; അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 25

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി ജർമ്മനിയിലേയ്ക്ക് നിയമനം. നഴ്സിങ് മേഖലയിലാണ് ഒഴിവുകള്‍. മെയ് 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത, ശമ്പളം തുടങ്ങി വിശദാംശങ്ങള്‍ അറിയാം

യോഗ്യത- നഴ്‌സിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബാച്ചിലേഴ്സ് ബിരുദം നേടിയിരിക്കണം. കുറഞ്ഞത് 2 വർഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയം ആവശ്യമാണ്. സമീപകാല തൊഴില്‍ വിടവ് 1 വർഷത്തില്‍ കൂടരുത്. 40 വയസാണ് ഉയർന്ന പ്രായപരിധി. 3 വർഷത്തേക്കാണ് കരാർ. ആവശ്യമെങ്കില്‍ നീട്ടി നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഴ്ചയില്‍ 38.5 മണിക്കൂർ, ചില ആശുപത്രികള്‍ ആഴ്ചയില്‍ 40 മണിക്കൂർ ജോലി ചെയ്യേണ്ടി വരും. 2400-4000 യൂറോ (2,17,719-3,62,866) വരെയാണ് ശമ്പളം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എയർ ടിക്കറ്റും വിസയും അനുവദിക്കും. B2 ലെവല്‍ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള ജർമ്മൻ ഭാഷാ പരിശീലനവും ഒഡപെക് സൗജന്യമായി നല്‍കും. കൂടാതെ സൗജന്യ വിസ പ്രോസസിംഗ്, ജർമ്മൻ ഗവണ്‍മെൻ്റ് അതോറിറ്റിയുടെ സൗജന്യ ഡോക്യുമെൻ്റ് പരിഭാഷയും പരിശോധനയും , ജർമ്മൻ ജീവിതശൈലിയെ കുറിച്ചുള്ള ഓറിയെന്റേഷൻ എന്നിവയും സൗജന്യമായി ലഭിക്കും.

ഉദ്യോഗാർത്ഥികള്‍ വിശദമായ സിവി, പാസ്പോർട്ട്, ജർമ്മൻ ഭാഷാ സർട്ടിഫിക്കറ്റ് എന്നിവ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.