മലപ്പുറത്തും കാസർഗോഡും വാഹനാപകടം : 18 വയസ്സുകാരനും ദമ്പതികൾക്കും ദാരുണാന്ത്യം

Spread the love

 

മലപ്പുറം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനാപകടങ്ങളിലായി മൂന്ന് പേർക്ക് ദാരുണാന്ത്യം. മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് രാവിലെ നടന്ന അപകടങ്ങളിലാണ് മൂന്ന് ജീവൻ നഷ്ടമായത്.

 

കാസർകോട് ബേത്തൂർപാറയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ബന്തടുക്ക സ്വദേശി കുഞ്ഞികൃഷ്ണൻ, ഭാര്യ ചിത്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

 

മലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് കുന്നുംപുറം സ്വദേശി ഹിഷാം അലി (18) മരിച്ചു. കുന്നുംപുറം പടിയിൽ ആണ് അപകടം നടന്നത്. പോർഷെ കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന യാത്രികന് പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ. ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.